ഐ വി ശശി ഇനി ഓര്‍മ്മ

മലയാള സിനിമാ പ്രേക്ഷകരെ സിനിമയിലെ ചില കാണാക്കാഴ്ചകള്‍ കാണിച്ച പ്രശസ്ത സംവിധായകന്‍ ഐ വി ഇനി ഓര്‍മ്മയില്‍ മാത്രം.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ  അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി.

വാണിജ്യ സിനിമകളിൽ പുതുവഴി തെളിച്ച ഐ.വി. ശശി നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

അവളുടെ രാവുകള്‍ കാണാത്ത പുരുഷന്മാര്‍ കുറവായിരിക്കും. അതിലെ പല രംഗങ്ങളും ഇപ്പോഴും നമ്മുടെ മനസ്സില്‍ ഒക്കെ ഉണ്ടാകും. അതുപോലെ അടിമകള്‍ ഉടമകള്‍, ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിങ്ങനെ നീണ്ടു പോകുന്നു ഐ വി ശശി ചിത്രങ്ങള്‍. പല നടന്മാരെയും നടിമാരെയും ഉയരങ്ങളിലേക്ക് എത്തിച്ചത് ഐ വി ശശി ആയിരുന്നു എന്നത് ഈ സിനിമകള്‍ തന്നെ നോക്കിയാല്‍ മതി.

മലയാളി പ്രേക്ഷകര്‍ ഇന്നും നെഞ്ചില്‍ കൊണ്ട് നടക്കുന്ന നിരവധി സിനിമകള്‍ ഉണ്ട് ഐ വി ശശിയുടെത് എന്ന് പറയാന്‍. മലയാളികള്‍ നെഞ്ചിലേറ്റിയ ചിത്രങ്ങള്‍.

 അയൽക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തർദാഹം (1977), ഊഞ്ഞാൽ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകൾ (1978), ഇതാ ഒരു മനുഷ്യൻ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാൻ ഞാൻ മാത്രം (1978), ഈറ്റ (1978), അലാവുദ്ദീനും അത്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), ഇണ (1982), ജോൺ ജാഫർ ജനാർദ്ദനൻ (1982), അമേരിക്ക അമേരിക്ക (1983), ആരൂഢം (1983), അതിരാത്രം (1984), ആൾക്കൂട്ടത്തിൽ തനിയെ (1984), അടിയൊഴുക്കുകൾ (1984), കരിമ്പിൻ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകൾ ഉടമകൾ (1987), അബ്കാരി (1988), മൃഗയ (1989), ഇൻസ്പെക്ടർ ബൽറാം (1991), കള്ളനും പൊലീസും (1992), ദേവാസുരം (1993), ഈ നാട് ഇന്നലെവരെ (2001) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.

2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആണ് അവസാന ചിത്രം. പകലിൽ ഒരു ഇരവ് (1979), അലാവുദ്ദീനും അദ്ഭുതവിളക്കും (1979), ഒരേ വാനം ഒരേ ഭൂമി (1979), ഗുരു (1980), എല്ലാം ഉൻ കൈരാശി (1980), കാലി (1980), ഇല്ലം (1987), കോലങ്ങൾ എന്നീ ചിത്രങ്ങൾ തമിഴിലും ഹിന്ദിയിൽ നാലു ചിത്രങ്ങളും ഒരുക്കി

1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി.





JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ