നിങ്ങളുടെ മക്കള്‍ ഇത് ഉപയോഗിക്കുന്നുവോ? എങ്കില്‍ സൂക്ഷിക്കുക

ഇന്നത്തെ കാലത്ത് കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം കൊച്ചു കുട്ടികളിലും വിദ്യാര്‍ഥികളിലും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു തവണ ലഹരിയുടെ രുചി അറിഞ്ഞു കഴിഞ്ഞാല്‍ പിന്നീട് പലപ്പോഴും അതില്‍ നിന്നും പിന്തിരിയുവാന്‍ കഴിയാത്ത അവസ്ഥയാണ് നാം കാണുന്നത്. പലപ്പോഴും മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ ലഹരിക്ക്‌ അടിമകള്‍ ആയ കാര്യം അറിയുന്നില്ല എന്നതാണ് വാസ്തവം.

എന്നാല്‍ കഞ്ചാവു കുട്ടികളിലേയ്ക്ക് എത്തിക്കാനും അവരെ വലയിലാക്കാനും ഏജന്റുമാര്‍ സജീവമാകുന്നതായാണ് പോലീസ് പറയുന്നത്. ഇതോടെ ജാഗ്രത നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടാണു പോലീസ് ബോധവത്ക്കരണം നടത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കു കണ്ടാല്‍ പെട്ടെന്നു മനസിലാകുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ഇത്. കുഞ്ഞു പാത്രം പോലെ തോന്നിക്കുന്ന ക്രഷര്‍ ആണ് ഒരു ഉപകരണം.

കഞ്ചാവും സിഗരറ്റ് ചുക്കയുമെല്ലാം ഇതിനുള്ളില്‍ ശേഖരിച്ചു പാത്രം ഒന്നു തിരിച്ചാല്‍ അതു പൊടിയുമെന്നും ഇതു ചുക്കായി സിഗരറ്റില്‍ ഉപയോഗിക്കാമെന്നും ഓണ്‍ലൈന്‍ വഴി ഇവ വാങ്ങാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയ കുട്ടികളില്‍ നിന്നു പിടികൂടിയതാണ് ഈ ഉപകരണം. പേര് അറിയാത്ത കുഴല്‍ പോലെ ഒരു ഉപകരണവും പോലീസ് വീഡിയോയിലൂടെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. കഞ്ചാവു നിറച്ച ശേഷം ഇത് ഹുക്കയായി വലിക്കാന്‍ ഉപയോഗിക്കുമെന്നും പോലീസ് പറയുന്നു. കുട്ടികളുടെ കൈയ്യില്‍ ഉത്തരം ഉപകരണങ്ങള്‍ ഉണ്ടോ എന്നു മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും വീഡിയോയില്‍ പോലീസ് പറയുന്നു
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ