
സ്വന്തം സ്വരത്തെയും ആലാപന ശൈലിയെയും അടയാളപ്പെടുത്തുന്ന പാട്ടുകൾ സിനിമയിൽ പാടണം എന്നാണ് റെജിയുടെ ആഗ്രഹം. ഹയർ സെക്കൻഡറി അധ്യാപകനായ മുരളീധരനാണ് റെജിയുടെ ഭർത്താവ്. വീട്ടിൽ എല്ലാവരും റെജിയുെട പാട്ടിന്റെ ആരാധകരും ഏറ്റവുമധികം പ്രോത്സാഹനം നൽകുന്നവരുമാണ്.
ചില പാട്ടുകൾ കേൾക്കുമ്പോൾ എങ്ങനെ ആ പാട്ട് അവർ പാടി എന്ന് ഓർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് പലവട്ടം നമ്മൾ. കാരണം അത്രയ്ക്കു സങ്കീർണമായിരിക്കും ആ ഈണങ്ങൾ. വേദികളിൽ പാടാൻ പാട്ടുകാർ രണ്ടാമതൊന്ന് ആലോചിച്ചു പോകുന്ന പാട്ടുകളാണത്. അത്തരം പാട്ടുകളാണ് റെജി പാടുന്നത്. എത്ര പൂക്കാലം ഇനിയെത്ര...എന്നു തുടങ്ങുന്ന പാട്ട് സ്മ്യൂളിൽ പാടി കയ്യടി നേടി റെജി. സമൂഹമാധ്യമങ്ങളിലെ പാട്ടിഷ്ടക്കാർക്കെല്ലാം പ്രിയപ്പെട്ട പാട്ടുകാരിയായി റെജി മാറിയതും ഇൗ പാട്ടിലൂടെയാണ്.
സ്മ്യൂളിൽ ഇത്രയധികം ഹിറ്റ് ആകും തന്റെ ഗാനം എന്നു റെജി കരുതിയിരുന്നേയില്ല. പക്ഷേ ഒന്നു രണ്ടു പാട്ടുകൾ പാടിക്കഴിഞ്ഞപ്പോൾ ഡ്യുയറ്റ് പാടാൻ കൂടെച്ചേർക്കാമോ എന്നു ചോദിച്ച് കുറേ പേർ വന്നു. അതു വലിയ സർപ്രൈസ് ആയിരുന്നു. ഒപ്പം പാടുന്നവർ നല്ല വാക്കുകൾ മാത്രം പറഞ്ഞപ്പോഴാണ് സംഗീതം പഠിപ്പിക്കാമെന്ന് വിചാരിച്ചത്.
പാട്ടു പഠനം പാതിവഴിയിൽ മുറിഞ്ഞവർക്കും ഇനിയും പാട്ട് പഠിച്ചിട്ടില്ലാത്തവർക്കുമെല്ലാം അതൊരു വലിയ സഹായമാകുമെന്ന് ചിന്തിച്ചു റെജി. അതോടെ പാടിയ പാട്ടുകൾ പോലെ തന്നെ വൈറലായി റെജിയുടെ പാട്ട് പഠിപ്പിക്കലും.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ