ആ കാറിന്‍റെ മുന്നില്‍ നിന്നും അവളെ കോരിയെടുത്തതാര്? യാഥാര്‍ത്ഥ്യം ഇതാണ്- വീഡിയോ കാണുക

പല അപകടങ്ങള്‍ നടന്നാലും അതിനൊക്കെ ഇന്നത്തെ കാലത്ത് ഏറ്റവും വലിയ തെളിവായി മാറുന്നത് സി സി ടി വി ദൃശ്യങ്ങള്‍ ആണ്. അത്തരത്തില്‍ ഒരു സി സി ടി വി ദൃശ്യം ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നു. രാത്രിയില്‍ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയെ ചീറിപ്പാഞ്ഞെത്തുന്ന കാറിന്‍റെ മുന്നില്‍ നിന്നും ഒരു അജ്ഞാതശക്തി കോരിയടുത്തു മാറ്റുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.

പെണ്‍കുട്ടി റോഡു മുറിച്ചുകടക്കാന്‍ തയ്യാറെടുക്കുന്നതു മുതലാണ് വീഡിയ ആരംഭിക്കുന്നത്. ഈ സമയം രണ്ട് കാറുകൾ പെൺകുട്ടിക്ക് നേരെ പാഞ്ഞെത്തുന്നു. ആദ്യത്തെ കാറിനെ പെൺകുട്ടി വേഗം മറികടക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ കാർ പെൺകുട്ടി കാണുന്നില്ല. എന്നാല്‍ പിന്നീട് നടന്നത് കാണുമ്പോള്‍ നെഞ്ചിലൂടെ ഒരു വെള്ളിടിപായും. കാരണം മിന്നായം പോലെ, ആരെന്നു വ്യക്തമാകാത്ത ആരോ ഒരാൾ അപകടത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിക്കുന്നതാണ് ദൃശ്യത്തിൽ. ഒരുനിമിഷം വൈകിയിരുന്നെങ്കില്‍ അവളെ ആ കാര്‍ ഇടിച്ചു തെറിപ്പിക്കുമായിരുന്നു.
കാറിന് മുന്നിൽ നിന്നും പെൺകുട്ടിയെ എടുത്ത് ഞൊടിയിടയിൽ റോഡിന്റെ മറുവശത്ത് എത്തിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ ഫീലാണ് കാഴ്ചക്കാരനുണ്ടാകുന്നത്. കറുത്ത വേഷം ധരിച്ച ഇയാള്‍ പെട്ടെന്ന് അവിടെ നിന്നും തെന്നിമാറി മറയുന്നതും വീഡിയോയില്‍ കാണാം.

ഇരുകാറുകളും പെട്ടെന്ന് നിർത്തുന്നതും പുറത്തിറങ്ങുന്ന ഡ്രൈവര്‍മാരും യാത്രികരും എന്താണ് സംഭവിച്ചതെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുന്നുതും പെൺകുട്ടി റോഡിന്‍റെ മറുവശത്ത് തളർന്നിരിക്കുന്നതും വീഡിയോയിലുണ്ട്.

ഇങ്ങനെയൊരു വാര്‍ത്ത ഇന്ന് കേരളത്തിലെ ഒരു പ്രമുഖ സ്വാകാര്യ ചാനലില്‍ വന്നതാണ്. എന്നാല്‍ എന്താണിതിന്റെ സത്യാവസ്ഥ എന്നതിനെക്കുറിച്ച് അവര്‍ അന്വേഷിച്ചില്ല. ആ വീഡിയോ സന്ദര്‍ശിച്ചാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലാകും എന്താണ് യാഥാര്‍ഥ്യം എന്നത്. മനസ്സിലായില്ലെങ്കില്‍ അങ്ങനെ ഒരു വീഡിയോ എങ്ങനെ പിറവി എടുക്കും എന്നതിനെക്കുറിച്ച് ആ വീഡിയോയുടെ അടിയില്‍ കമന്റായി ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആ വീഡിയോ കാണാം

JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ