പാര്‍വ്വതിയുടെ കൂടെ അഭിനയിക്കാന്‍ എന്റെ ഭാര്യ സമ്മതിച്ചില്ല- ദിനേശ് പണിക്കര്‍

നമ്മളൊന്നും ഒരിക്കല്‍പോലും സിനിമ നിര്‍മ്മിക്കുന്നത് ആരാണ് എന്ന് നോക്കാറുണ്ടാകില്ല, അഭിനയിക്കുന്നവരെ മാത്രമാകും നോക്കുക.
എന്നാല്‍ അഭിനയിക്കുകയും അതിനേക്കാള്‍ കൂടുതല്‍ നിര്‍മ്മാണരംഗത്ത് ഉണ്ടാവുകയും ചെയ്ത ഒരു വ്യക്തിയാണ് ദിനേശ്. ദിനേശ് എന്ന് മാത്രം പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാകില്ല. ദിനേഷ് പണിക്കര്‍ എന്ന് തന്നെ പറയേണ്ടി വരും. പലരും ചിന്തിക്കും ആഹാ ഇയാള്‍ സിനിമ നിര്‍മ്മിക്കുമോ? ഇയാള്‍ ഏതു സിനിമയാണ് നിര്‍മ്മിച്ചത് എന്നൊക്കെ. എന്നാല്‍ ഉണ്ട്. ദിനേശ് പണിക്കര്‍ നിര്‍മ്മിച്ച ലോഹിതദാസ് - സിബി മലയില്‍ കൂട്ട് കെട്ടില്‍ പിറന്ന മോഹന്‍ലാല്‍ സിനിമയാണ് കിരീടം. ഈ ചിത്രം നിര്‍മ്മിക്കാന്‍ വന്നപ്പോള്‍ ദിനേശിന് മറ്റൊരു അവസരം കൂടെ ആ അവസരത്തില്‍ കിട്ടി. കിരീടം സിനിമയില്‍ അഭിനയിക്കാനുള്ള അവസരം.  എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ചില കാര്യങ്ങള്‍ക്ക് തന്റെ ഭാര്യ സമ്മതിച്ചില്ല എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുയാണ് ദിനേശ് പണിക്കര്‍ ഇപ്പോള്‍.

കിരീടം സിനിമയില്‍  കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനരംഗത്തില്‍ പാര്‍വതിക്കൊപ്പം അഭിനയിക്കാന്‍ ആദ്യം സംവിധായകന്‍ പരിഗണിച്ചത് എന്നെയായിരുന്നു. ഞാന്‍  കിരീടത്തില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് മുന്‍പേ ഭാര്യയോട് പറഞ്ഞിരുന്നു. ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പായിരുന്നു തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. പാര്‍വതിയുടെ ഭര്‍ത്താവായിട്ട് ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അത്ര പ്രാധാന്യമുള്ള വേഷം ഒന്നും അല്ലായിരുന്നു അത്. ആ പാട്ട് രംഗത്ത് വെറുതെ പാര്‍വ്വതിയുടെ കൈ പിടിച്ചു നടന്നാല്‍ മതിയായിരുന്നു. ഈ ഷോട്ടിന്റെ കാര്യം ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു. എനിക്ക് ഇന്നതാണ് അതില്‍ വേഷം ഇങ്ങനെയൊക്കെ ചെയ്യണം എന്നൊക്കെ.  നിരഭാഗ്യവശാല്‍ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തഅത്രയങ്ങ് ഇഷ്ടമായില്ല. അതുകൊണ്ട് തന്നെ ആ രംഗത്തില്‍ അഭിനയിക്കാന്‍ എനിക്ക് സാധിക്കാതെ പോയി..പകരം വേറെ ആര്‍ക്കോ പാര്‍വ്വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ അവസരം ലഭിച്ചു. പാര്‍വ്വതിയോട് എന്റെ ഭാര്യയ്ക്ക് അസൂയ ആണോ എന്നൊന്നും അറിയില്ല, ചിലപ്പോള്‍ ഞാന്‍ മറ്റൊരു പെണ്ണിന്റെ കയ്യില്‍ പിടിച്ചു നടക്കുന്നത് ഇഷ്ടമാകാഞ്ഞിട്ടാകും അങ്ങനെ പറഞ്ഞത്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കര്‍ എന്ന നമ്മള്‍ അറിയാതെപോയ നിര്‍മ്മാതാവ് ഈ കാര്യം വെളിപ്പെടുത്തിയത്. 
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ