
ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന മോഹന്‍ലാലിന് ഉയരങ്ങള്‍ എന്ന സിനിമയിലൂടെ നായകവേഷം നല്‍കി ഉയര്‍ത്തി എടുത്തത് ഈ ഐ വി ശശി ആണെന്ന് എത്ര മലയാളികള്‍ക്ക് അറിയാം? അതുപോലെയാണ് മമ്മൂട്ടിയും, തൃഷ്ണയിലൂടെയായിരുന്നു മമ്മൂട്ടിയെ നായകനാക്കിയത്.
മലയാള സിനിമയുടെ ഒരു പാഠപുസ്തകം തന്നെയാണ് ഐ വി ശശി.കൊച്ചു കൊച്ചു വേഷങ്ങളില്‍ ഒതുങ്ങി നിന്ന സോമനെയും ജയനെയും കെ.പി. ഉമ്മറെയും രതീഷിനെയും താരങ്ങളാക്കിയതും ഇതേ സംവിധായകന്‍ തന്നെ.. നായികമാരില്‍ ശ്രീദേവിയും സ്വപ്നയും സീമയും രംഗത്തിറങ്ങുന്നത് ഐ.വി.ശശിയുടെ സംവിധായക മികവിലൂടെയാണ്.
മലയാളികള്‍ എത്രവട്ടം കണ്ടാലും മറക്കാത്ത ഒരു സിനിമയാണ് ദേവാസുരം. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഇന്നും സ്ഥാനം പോകാത്ത സിനിമ. മോഹന്‍ലാല്‍ എന്ന നടന് മറ്റൊരു രൂപം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കി കൊടുത്ത സിനിമ. ആ സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് ഉണ്ടാകും ഏതൊരു മലയാളിക്കും പറയുവാന്‍. അടിമകള്‍ ഉടമകള്‍, ആള്‍കൂട്ടത്തില്‍ തനിയെ, അഹിംസ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങി വലിയൊരു താരനിര തന്നെ തകര്‍ത്തഭിനയിച്ച ഒരു ഹിറ്റുകള്‍ ആയിരുന്നു.
ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഇന്‍സ്പെക്ടര്‍ ബല്‍റാം, ബല്‍റാം വെര്സസ് താരാദാസ് , ആവനാഴി, അതിരാത്രം, മൃഗയ,നീലഗിരി എന്നിങ്ങനെ നീളുന്നു മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളുടെ നിര.
ദേവാസുരം, വര്‍ണ്ണപ്പകിട്ട്, അടിമകള്‍ ഉടമകള്‍, ഉയരങ്ങള്‍. എന്നിങ്ങനെ നീളുന്നു മോഹന്‍ലാല്‍ ഹിറ്റുകള്‍. മോഹന്‍ ലാല്‍ ഐ വി ശശി കൂട്ടുകെട്ട് കുറവായിരുന്നെങ്കിലും മോഹന്‍ ലാല്‍ എന്ന നടനെ നടനാക്കി മാറ്റിയത് ഐ വി ശശി ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
അതുപോലെ തന്നെയായിരുന്നു പഴയകല നടന്മാരില്‍ പലരും ഒരു താരം എന്ന നിലയിലേക്ക് ഉയര്‍ന്നു വന്നത് ഐ വി ശശിയുടെ സംവിധാനത്തില്‍ ചെയ്ത ചിത്രങ്ങളിലൂടെ ആയിരുന്നു. ഐ.വി. ശശിയുടെ സിനിമകളില്‍ നാം കണ്ടുമുട്ടിയവയെല്ലാം നമുക്കേറെ പരിചിതരായ നമ്മുടെ ജീവിതപരിസരങ്ങളില്‍ത്തന്നെയുള്ളവരായിരുന്നു. അതില്‍ കരുത്തുള്ള ആണുങ്ങളുണ്ടായിരുന്നു, തന്റേടമുള്ള പെണ്ണുങ്ങളുണ്ടായിരുന്നു. വേശ്യയും തെണ്ടിയും കൂട്ടിക്കൊടുപ്പുകാരനും കൂലിത്തല്ലുകാരനും അബ്കാരിയും രാഷ്ട്രീയക്കാരനും കള്ളക്കടത്തുകാരനും തുടങ്ങിയവരുടെ ജീവിതങ്ങളും ശശിയുടെ സിനിമയ്ക്ക് അന്യമായിരുന്നില്ല.
മലയാള സിനിമയുടെ കപടസദാചാരമൂല്യങ്ങളെ പൊളിച്ചെഴുതിയ ഷെറീഫ് - ശശി ടീമിന്റെ 'അവളുടെ രാവുകള്‍' പ്രമേയത്തിന്റെ വ്യത്യസ്തമായ സാഹചര്യങ്ങളെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തി. മലയാള സിനിമയുടെ-അഥവാ ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയുടെ വഴികള്‍ അടയാളപ്പെടുത്തിയ സിനിമകള്‍. 1975 മുതല്‍ 2009 വരെ നീണ്ടു നിന്ന കരിയര്‍.
അന്നും ഇന്നും സിനിമ ഐ.വി. ശശിക്ക് ജീവ വായുവാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ 150ല്‍ പരം ചിത്രങ്ങള്‍ ഒരുക്കിയ ഐ.വി. ശശിയുടെ റെക്കോഡ് ഭേദിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ