മീറ്റൂ ക്യാമ്പയിന്‍ നടക്കുന്ന ഈ അവസരത്തില്‍ നമ്മുടെ നാട്ടിലെ കുഞ്ഞു കുട്ടികള്‍ പോലും നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമം വെറും അഞ്ചുമിനിറ്റിനുള്ളില്‍ പറഞ്ഞു തീര്‍ത്ത "മാപ്പ്"
എന്ന ഹ്ര്വസ്വചിത്രം ശ്രദ്ധേയമാകുന്നു. അമ്മയ്‌ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ മകള്‍ക്കുണ്ടാകുന്ന ദുരനുഭവമാണ് ഈ അഞ്ചുമിനിറ്റ് ചിത്രം. ഏവരെയും ഒന്ന് ഇരുത്തി ചിന്തിക്കും അവസാനം ആ കുട്ടിയുടെ മറുപടി.
മുലകുടി മാറാത്ത പൈതങ്ങള്‍ക്കറിയുമോ കാമഭാവത്തിന്‍ കാട്ടാള രീതി, എന്നുള്ള ഗാനവും ശ്രദ്ധേയമായി. ഒരു ദീര്‍ഘദൂരയാത്രയില്‍ പിറകില്‍ ഇരിക്കുന്ന വ്യക്തി ഈ കുഞ്ഞിന്റെ ദേഹത്ത് പിടിക്കുമ്പോള്‍ ആ കുഞ്ഞു നിഷ്കളങ്കമായി തിരിഞ്ഞു നിന്ന് "അങ്കിള്‍ എനിക്ക് ഇവിടെയല്ല വേദന, ഇവിടെയാണ് തടവേണ്ടത്" ഇങ്ങനെ പറയുന്ന മറുപടി ശരിക്കും ഏവരെയും ഒന്ന് കണ്ണീരണിയിപ്പിക്കും.
സഞ്ജയ് എ പറമ്പത്ത് ക്യാമറ ചലിപ്പിക്കുന്നത്, അഞ്ജു അരവിന്ദാണ് ഈ ചിത്രത്തില്‍ കുട്ടിയുടെ അമ്മയുടെ വേഷം ചെയ്യുന്നത്. മകളാകുന്നത് നിരവധി ടി.വി. സീരിയലുകളില്‍ മുഖം കാണിച്ചിട്ടുള്ള അക്ഷയ. എ.എസും. ചിത്രത്തിന് തിരക്കഥയൊരുക്കുന്ന സഞ്ജയും ഇതില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഗാനം രചിച്ചതും സഞ്ജയ് തന്നെ. കേവലം നാല് മണിക്കൂര്‍ കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
തന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ് ഈ കഥയുടെ അടിസ്ഥാനമെന്ന് സംവിധായകന്‍ സഞ്ജയ് പറമ്പത്ത് പറഞ്ഞു. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാത്ത സ്ത്രീകള്‍ ഇല്ല ലോകത്ത് എന്നതാണ് നിലവിലെ അവസ്ഥ. ഈയൊരു യാഥാര്‍ഥ്യമാണ് ഞങ്ങള്‍ ചിത്രത്തിലൂടെ പങ്കിടാന്‍ ശ്രമിച്ചത്
ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നതെന്ന് അഞ്ജു അരവിന്ദ് പറഞ്ഞു. നിരവധി അമ്മമാര്‍ തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കയും ഫെയ്‌സ്ബുക്കിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.സുഹൃത്തായ സഞ്ജയ്‌ക്കൊപ്പം ഒരു ഫീച്ചര്‍ ഫിലിം ചെയ്യാനായിരുന്നു പദ്ധതി. ഇതിന്റെ കഥാചര്‍ച്ചയിലാണ് ഇങ്ങനെയൊരു ആശയം പിറന്നത്. വളരെയധികം കാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നി-അഞ്ജു പറഞ്ഞു.

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ