യു എന്‍ എ യെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സംഘടന

തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ. യുഎന്‍എയുടെ ദേശീയ പ്രസിഡന്റായ ജാസ്മിന്‍ ഷായുടെ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണം മുതല്‍ അദ്ദേഹത്തിന് നഴ്‌സുമാരെ വിദേശത്തേക്ക് കയറ്റി അയക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുണ്ടെന്നും, അനധികൃതമായി പണം സമ്പാദിക്കുന്നു എന്നും വരെ നീളുന്നു. എന്നാല്‍ ഗൂഢലക്ഷ്യത്തോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇത്തരം ആരോപണങ്ങള്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് മാത്രമെ ഉപകരിക്കൂ എന്ന് ജാസ്മിന്‍ ഷാ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

 അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളോട് വാര്‍ത്ത നല്‍കുമ്പോള്‍ തന്റെ നല്ല ചിത്രങ്ങള്‍ നല്‍കു എന്ന് സരസമായ സ്വരത്തില്‍ ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു. അനധികൃതമായി പണം സമ്പാദിച്ചുവെന്ന് ആരോപണം നിലനില്‍ക്കുമ്പോള്‍ രാജ്യത്തെ ഏത് ഏജന്‍സിയുടെ അന്വേഷണത്തിനും വിധേയമാകാന്‍ തയ്യാറാണെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ