മണി കയ്യേറ്റക്കാരുടെ മിശിഹ: പണം വാങ്ങിയ സി.പി.എമ്മുകാരുടെ പേരുകള്‍ പറയിപ്പിക്കരുത്: സി.പി.ഐ ജില്ലാ സെക്രട്ടറി

തൊടുപുഴ: കൊട്ടക്കമ്പൂരിലെ കയ്യേറ്റത്തില്‍ ജില്ലയിലെ സി.പി.എം-സി.പി.ഐ നേതാക്കള്‍ തുറന്ന വാക്‌പോരിലേക്ക്. മന്ത്രി എം.എം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. സി.പി.ഐയ്‌ക്കെതിരായ മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്. അല്ലാതെ ജോയ്സ് ജോര്‍ജിനെ രക്ഷിക്കാനാല്ല. നെറികെട്ടത് ആരോപണമാണ് മണിയുടെത്. കാശ് വാങ്ങി സി.പി.ഐ ആര്‍ക്കും ഒന്നും ചെയ്ത് നല്‍കാറില്ല. കൊടുക്കല്‍-വാങ്ങല്‍ നടക്കുന്നതാണ് രാഷ്ട്രീയമെന്ന് സി.പി.ഐ കരുതുന്നില്ലെന്നും ശിവരാമന്‍ മറുപടി നല്‍കി.

ആരൊക്കെയാണ്കൊടുത്തതെന്നും വാങ്ങിയതെന്നും കുറച്ചൊക്കെ തനിക്കും അറിയാം. കൊടുത്തതിന്റെയും വാങ്ങിയതിന്റെയും കണക്കുകള്‍ വിളിച്ചുപറഞ്ഞ് നാട്ടുകാരെ അറിയിക്കണമെന്ന് മണിക്ക് ആഗ്രഹമുണ്ടെങ്കില്‍ താന്‍ പറയാമെന്നും ശിവരാമന്‍ വ്യക്തമാക്കി.

ജോയ്‌സ് ജോര്‍ജ് കയ്യേറ്റക്കാനാണെന്ന് സി.പി.ഐ പറഞ്ഞിട്ടില്ല. സി.പി.എം ആരില്‍ നിന്നെല്ലാം പണം വാങ്ങിയെന്ന് അറിയാം. പേര് പറയാന്‍ നിര്‍ബന്ധിക്കരുതെന്നും ശിവരാമന്‍ പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്ന് എം.എം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മണിയുടെ പരാമര്‍ശത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറി മറുപടി നല്‍കുമെന്ന് കാനം രാജേന്ദ്രനും ഇന്ന് വ്യക്തമാക്കിയിരുന്നു.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ