

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ.) സംസ്ഥാന സമ്മേളനത്തിന്റെ സമാപനവും യു.എന്‍.എ. സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഴ്‌സുമാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് രോഗികളെ പരിചരിക്കുന്നത്. അതിന്റെ ചെറിയൊരു ഭാഗം നന്ദിപോലും ആസ്പത്രി മാനേജ്‌മെന്റുകളില്‍നിന്ന് ലഭിക്കുന്നില്ല. പലപ്പോഴും ശമ്പള പരിഷ്‌കരണം ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. ചൂഷണങ്ങളും അവസാനിക്കുന്നില്ല. ഇത് തടയാന്‍ നടപടി വേണം.
സ്വകാര്യ ആസ്പത്രികളുടെ ലാഭ-നഷ്ടം വിലയിരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വേണം. ഇന്നിപ്പോള്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെല്ലാം സ്വകാര്യ സ്ഥാപനങ്ങള്‍ ലാഭം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍.എ. ജില്ലാ പ്രസിഡന്റ് ജാസ്മിന്‍ ഷാ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, പ്രവാസി കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ അലി മുഹമ്മദ് അല്‍ മുഹന്നാദി, അന്താരാഷ്ട്ര കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍, വര്‍ക്കിങ് സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ജനറല്‍ സെക്രട്ടറി എം.വി. സുധീപ്, ഇസാഫ് ബാങ്ക് എം.ഡി. പോള്‍ തോമസ്, സിനിമാ താരം സന്തോഷ് പണ്ഡിറ്റ്, ബിബിന്‍ എന്‍. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ