കോഴിക്കോട്ടുകാരുടെ കളക്ടര്‍ ബ്രോ ഇനി കണ്ണന്താനതിന്റെ പ്രൈവറ്റ് സെക്രട്ടറി

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് ജില്ല മുന്‍  കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ച്‌ ഉത്തരവായി. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.

മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ തന്നെ പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയയി നിയമിക്കാനുള്ള ആലോചന സജീവമായിരുന്നു. എന്നാല്‍, പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഇതാണ് നിയമനം വൈകിച്ചത്‌.

കോഴിക്കോട് കളക്ടര്‍ ആയിരുന്ന സമയത്ത് രാക്ഷ്ട്രീയക്കാരെ വേണ്ടുവോളം താഴ്ത്തികെട്ടിയ പ്രശാന്ത് നായരെ എം കെ രാഘവന്‍ എം പി യുമായുള്ള പ്രശ്നത്തെ തുടര്‍ന്ന്‍ സ്ഥലം മാറ്റുകയായിരുന്നു.  തുടര്‍ന്ന്‍ അദ്ദേഹം അവധിയില്‍ പ്രവേശിച്ചു.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ