രാക്ഷ്ട്രീയ ദല്ലാളായി നിന്ന മാത്യൂ ജോര്ര്‍ജിനെ തള്ളി കേരള ജനപക്ഷം, നഴ്സുമാര്‍ക്കൊപ്പമാണ് ജനപക്ഷമെന്ന് ഷോണ്‍ ജോര്‍ജ്ജ്

നഴ്സിംഗ് സംഘടനയെ തകര്‍ക്കുവാന്‍ മാനേജ്മെന്റിനൊപ്പം ചേര്‍ന്ന മാത്യൂ ജോര്‍ജ്ജിനെ തള്ളി കേരള ജനപക്ഷം രംഗത്ത്. കഴിഞ്ഞ ദിവസം നഴ്സിംഗ് സംഘടനയെ തകര്‍ക്കുമെന്ന് അതിനു വേണ്ട എല്ലാ തെളിവുകളും ഞങ്ങളുടെ പക്കല്‍ ഉണ്ടെന്നും മാത്യൂ ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ പറയുകയുണ്ടായി.  ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് എതിരെ നടന്ന പ്രതിഷേധ യോഗത്തില്‍ മാത്യൂ ജോര്‍ജ്ജ് പങ്കെടുത്തു മാനേജ്മെനടിന്റെ ഒപ്പമാണ് കേരള ജനപക്ഷം എന്ന് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഇന്ന്  ആ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ്  കേരള ജനപക്ഷം നിലപാട് വ്യക്തമാക്കിയത്. കേരള ജനപക്ഷം നഴ്സുമാര്‍ക്ക് ഒപ്പമാണെന്നും മറ്റാരെങ്കിലും നഴ്സുമാര്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അത് കേരള ജനപക്ഷത്തിന്റെ അഭിപ്രായമല്ലെന്നും  ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി. യു എന്‍ എ എന്ന സംഘടനയുമായി നാളിതുവരെ ജനപക്ഷം നല്ല രീതിയിലുള്ള സഹകരണമാണ് നല്‍കിയതെന്നും ഷോണ്‍ പറഞ്ഞു.

മാനേജ്മെന്റ് കോടികള്‍ മുടക്കി നഴ്സിംഗ് സംഘടനയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു എന്ന വിവരം കഴിഞ്ഞ ദിവസം ഞങ്ങള്‍ തന്നെ പുറത്തു വിട്ടിരുന്നു. അതിന്റെ വ്യക്തമായ തെളിവ് കൂടിയാണ് ഇന്നത്തെ കേരള ജനപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കിയ വീഡിയോ.

കാണാം ആ വീഡിയോ.



JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ