കുരങ്ങിന് എല്ലാം വേണ്ടെന്നുവച്ച് കാട്ടില്‍ പോകാമായിരുന്നെന്ന് ജൂഡ്, ചുട്ട മറുപടിയുമായി പാര്‍വതി

രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചുകൊണ്ട് നടി പാര്‍വതി തുടങ്ങിവച്ച ചര്‍ച്ച അനുദിനം ചൂടുപിടിക്കുന്നു. സിനിമാ പ്രവര്‍ത്തകര്‍ രണ്ടുചേരിയായി പൊരുതുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ. ഇതായിരുന്നു ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പാര്‍വതിയെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ലക്ഷ്യം പാര്‍വതി ഉയര്‍ത്തിയ വിഷയം തന്നെയെന്ന് വ്യക്തം. വലിയ ചര്‍ച്ചയാണ് ജൂഡിന്റെ പോസ്റ്റിന് താഴെ നടക്കുന്നത്. പലര്‍ക്കും ജൂഡ് തന്നെ മറുപടിയും കൊടുക്കുന്നുണ്ട്. എന്നാല്‍, പിന്നീട് വിഷയത്തില്‍ നേരിട്ട് മറുപടി കൊടുത്ത് നടി പാര്‍വതി തന്നെ രംഗത്തുവന്നിരിക്കുകയാണ്.

വിരല്‍ ചൂണ്ടി, OMKV (ഓട് മലരെ കണ്ടംവഴി) എന്ന ട്രോള്‍ വാക്കുകള്‍ എമ്പ്രോയിഡറി ചെയ്ത ഒരു ചിത്രമാണ് പാര്‍വതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കുറിപ്പോടെയും ഫെമിനിച്ചി സ്പീക്കിങ് എന്ന ടാഗോടുകൂടിയാണ് പാര്‍വതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

 സ്ത്രീകളൊക്കെ കുരങ്ങുകളും പുരുഷകേസരികള്‍ അവരെ തുള്ളിക്കുന്ന മുതലാളിമാരും ആണെന്ന് പറഞ്ഞ ജൂഡ് തന്നെയാണ് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ ഇറക്കിയത് എന്നത് വിരോധാഭാസമാണെന്ന് ചൂണ്ടിക്കാട്ടിയ ഒരാളോട് ചൂഷണത്തിന് വിധേയരാകരുത് എന്നാണ് വീഡിയോയില്‍ പറയുന്നതെന്നും ചൂഷണത്തിന് നിന്ന് കൊടുത്ത് വലിയ ആളായിട്ട് പറയുന്നതിനോട് പുച്ഛം മാത്രമെന്ന് മറുപടി പറയുന്നുണ്ട് ഫെയ്‌സ്ബുക്കില്‍ ജൂഡ്. മാഡം ആണോ സ്റ്റാറുകളുടെ മൂടുകളുടെ കാവല്‍ക്കാരി, ആരൊക്കെ താങ്ങാന്‍ വരുന്നു എന്നു നോക്കി ഇരിപ്പാണോ എന്ന് മറ്റൊരാളോട് ചോദിക്കുന്നുമുണ്ട് ജൂഡ്.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ