

ഒരു മാസത്തിനുള്ളില്‍ രോഗം വന്നവ ചത്തുവീഴുകയാണ് ചെയ്യുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ഈ കാവിലെ ഏറ്റവുംവലിയ ആകര്‍ഷണമായിരുന്നു ഇവിടുത്തെ വാനരപ്പട. അഞ്ഞൂറിലധികം കുരങ്ങുകള്‍ഉണ്ടായിരുന്ന ജില്ലയിലെ പ്രധാന വാനരസങ്കേതം കൂടിയായിരുന്നു വള്ളിക്കാട്ട് കാവ്. ക്ഷേത്രത്തിലെ നിവേദ്യച്ചോറായിരുന്നു ഇവയുടെ പ്രധാനആഹാരം.
എന്നാല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ ഈ മിണ്ടാപ്രാണികളുടെ അഷ്ടിക്കുള്ള വകമുട്ടിച്ചതാണ് പുതിയ രോഗത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഭക്തര്‍ സ്നേഹത്തോടെ പ്ലാസ്റ്റിക്കവറുകളില്‍ കൊണ്ടുവരുന്ന ബിസ്‌കറ്റുകളും മറ്റുമാണ് ഇപ്പോള്‍ ഇവയ്ക്കാശ്രയം. പലപ്പോഴും ഈ പ്ലാസ്റ്റികും ഭക്ഷണത്തിന്റെ ഭാഗമാവും.
ഇരുപത്തിയേഴ് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് വള്ളിക്കാട്ട് കാവിന്റെ സ്വാഭാവികവനം. എങ്കിലും കാട്ടില്‍ ആവശ്യമായ കായ് കനികള്‍ ഇല്ലാതെ വന്നതോടെ ഇവയ്ക്കു സമീപസ്ഥ കൃഷിയിടങ്ങളെ ആശ്രയിക്കേണ്ടി വരികയും കര്‍ഷകരുടെ പ്രതിരോധത്തില്‍ നശിപ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്.
അവശേഷിച്ചവയില്‍ നല്ലൊരു പങ്കിനെ കര്‍ഷകരുടെ പരാതിയില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് വനം വകുപ്പ് 'കാട് കടത്തുകയും' ചെയ്തു. ഇപ്പോള്‍ അന്‍പതില്‍ താഴെ കുരങ്ങുകളെ ഇവിടെ കാണാനുള്ളൂ.
വള്ളിക്കാട്ടു കാവിലെ കുരങ്ങുകളുടെ രോഗത്തെക്കുറിച്ചു അന്വേഷിച്ചു അടിയന്തര നടപടിയെടുക്കാന്‍ താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി എഫ്.ഒ യുടെ ഒഫീസറിയിച്ചു.ഡെപ്യുട്ടി റെയിഞ്ചറുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേനയേയും അയച്ചിട്ടുണ്ട്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ