ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിവീഴ്ത്തി, തീകൊളുത്തി കൊന്ന് വീഡിയോ പ്രചരിപ്പിച്ചു

രാജ്‌സമന്ദ്(രാജസ്ഥാന്‍): ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തിക്കൊന്നു. കൊല്ലുന്നതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു.
പശ്ചിമബംഗാള്‍ സ്വദേശിയും രാജ്‌സമന്ദില്‍ കരാര്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുല്‍ എന്ന യുവാവാണ് ക്രൂരമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. പ്രദേശവാസിയായ ശംഭുലാല്‍ രേഗര്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജോലി നല്‍കാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് ശരീരത്തില്‍ വെട്ടി നിലത്തു വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് തീകൊളുത്തി. ആക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്. കൊലപാതകം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്.

ഈ വീഡിയോ ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ