
സംഭവത്തെക്കുറിച്ച് ഗായത്രി വിശദീകരിക്കുന്നത് ഇങ്ങനെ, ഒരു സിനിമ തുടങ്ങാനിരിക്കെ അതിന്റെ നിര്‍മ്മാതാവ് വീട്ടിലേക്ക് വിളിച്ചു. വീട്ടിലെത്തിയതും അയാള്‍ എന്നെ കയറിപ്പിടിച്ചു. വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അവര്‍ അങ്ങനെയാണ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതെന്നും അയാള്‍ പറഞ്ഞതായും ഗായത്രി പറഞ്ഞു. അയാള്‍ നിന്ന് രക്ഷപെട്ടോടിയ താന്‍ പിന്നീട് ആ സിനിമ തന്നെ ഉപേക്ഷിച്ചതായി ഗായത്രി പറഞ്ഞു.
കിടപ്പറ പങ്കിടാന്‍ പലരും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയില്‍ ഒന്നുമാകേണ്ടെന്നാണ് അവരോടൊക്കെ പറഞ്ഞത്. അഭിനയത്തില്‍ നിന്ന് വീട്ടുകാര്‍ വിലക്കുമോ എന്ന് ഭയന്നാണ് അന്ന് ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നും ഗായത്രി പറഞ്ഞു. സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പല നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞിട്ടുണ്ട്. അവസരം നല്‍കിയാല്‍ തനിക്കെന്താണ് നേട്ടമെന്നാണ് ഒരു നിര്‍മ്മാതാവ് ചോദിച്ചത്. കിടക്ക പങ്കിടണമെന്നതായിരുന്നു അയാളുടെ ആവശ്യമെന്നും ഗായത്രി പറഞ്ഞു.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ