
ലക്ഷ്യം സമഗ്രമായ ഡേറ്റാബേസ്
പ്രവാസികളെയും കേരളത്തിൽ തിരികെയെത്തുന്ന പ്രവാസികളെയും കുറിച്ചുള്ള കൃത്യവും സമഗ്രവുമായ ഡേറ്റാബേസിനു രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. പ്രവാസികൾക്കുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഈ ഡേറ്റാബേസ് പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിടുന്നത്.
വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ജോലിനോക്കുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കു തങ്ങളുടെ വിവരങ്ങൾ ഈ ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്യാം. പ്രവാസികാര്യ വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഈ റജിസ്ട്രേഷൻ നിർബന്ധമായിരിക്കും.
റജിസ്ട്രേഷൻ ഇങ്ങനെ
- www.norkaroots.net വെബ്സൈറ്റിൽ പ്രവേശിക്കുക.
- ഹോം പേജിൽ താഴെയായുള്ള ‘പ്രവാസി ഡേറ്റാബേസി’ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മറ്റൊരു വിൻഡോ തുറക്കും.
- ആ പേജിലെ വിവരങ്ങൾ വായിക്കുക. ഏറ്റവും താഴെയായുള്ള റജിസ്റ്റർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം.
- ഓൺലൈൻ അപേക്ഷാ ഫോമിന്റെ എല്ലാ പേജുകളും പൂർണമായും പൂരിപ്പിക്കുക.
- അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പർ, ഇ–മെയിൽ എന്നിവയിലേക്കാണു ലോഗിൻ വിവരങ്ങൾ ലഭിക്കുക
- പ്രാഥമിക വിവരങ്ങൾ റജിസ്റ്റർ ചെയ്തതിനുശേഷം പോർട്ടലിൽ ലോഗിൻ ചെയ്തു പൂർണവിവരങ്ങൾ നൽകാം.
ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം
- പ്രവാസി ഡേറ്റാബേസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്കു പോർട്ടലിൽ ലോഗിൻ ചെയ്ത് പ്രവാസി ഐഡി കാർഡിന് അപേക്ഷിക്കാം.
- അപേക്ഷാ ഫീസായ 300 രൂപ ഓൺലൈനായി സമർപ്പിക്കണം.
- തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നവർ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.
- ഇതിനു പുറമേ പാസ്പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പും സമർപ്പിക്കണം.
- വിദേശത്തു തൊഴിൽ ചെയ്തിരുന്ന കാലയളവ് വ്യക്തമാകുന്ന രേഖകളും നൽകണം.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ