ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; പതിമൂന്ന് വര്‍ഷം വേശ്യാവൃത്തി ചെയ്തു; ഒടുവില്‍ അജ്ഞാത ഫോണ്‍ കോളില്‍ കുടുങ്ങി ഭാരതി പിടിയില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ശേഷം അനാശാസ്യം നടത്തി വന്ന സ്ത്രീ ഒടുവില്‍ പോലീസ് വലയില്‍. മുംബൈ സ്വദേശിനിയായ ഫരീദ ഭാരതിയാണ് 13 വര്‍ഷത്തിന് ശേഷം പിടിയിലായത്. ഭാരതിയുടെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ റെയ്ഡിനെത്തിയ പോലീസ് സെപ്റ്റിക് ടാങ്ക് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പതിമൂന്ന് വര്‍ഷം മുടിവച്ച കൊലപാതകം പുറംലോകം അറിഞ്ഞത്.


ഫരീദയുടെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡിനെത്തിയ പോലീസ് വീട്ടില്‍ ബന്ദിയാക്കിയിരുന്ന നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയേയും ഒരു ഇടപാടുകാരനേയും അറസ്റ്റ് ചെയ്തു. റെയ്ഡിനെത്തിയ പോലീസ് സംഘത്തെ ഞെട്ടിച്ചു കൊണ്ട് പിറ്റേന്ന് മറ്റൊരു അജ്ഞാത സന്ദേശം കൂടി ലഭിച്ചു. ഫരീദ അനാശാസ്യം നടത്തുന്നയാള്‍ മാത്രമല്ല നിരവധി കൊലപാതകങ്ങളും അവര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച ഇവരുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയത്.

ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും ഇവരുടെ ഭര്‍ത്താവിന്റെ അസ്ഥികൂടം ലഭിച്ചു. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിലും പിന്നീട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ഭാരതി സമ്മതിച്ചു. ഉറക്കത്തിനിടെയാണ് ഭര്‍ത്താവ് സഹദേവിനെ (30) കൊന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഭാരതി വ്യക്തമാക്കിയിട്ടില്ല.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ