കോണ്ഗ്രസ്സില്‍ ഇനി രാഹുല്‍ യുഗം, ശനിയാഴ്ച ചുമതല ഏറ്റെടുക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി  ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുലിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ചുമതല ഏറ്റെടുക്കും. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് വേണ്ടി 89 സെറ്റ് പത്രിക ആണ് സമര്‍പ്പിച്ചിട്ടുള്ളത്. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാകുന്നത്. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കികൊണ്ടുള്ള പ്രഖ്യാപനം ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുലിനെ പാര്‍ട്ടി സെക്രട്ടറിയായി അവരോധിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്.

JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ