അക്രമം തുടര്‍ന്നാല്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന്‌ ദളിതര്‍:സ്ത്രീകളെയും വെറുതെവിട്ടില്ല

ജെയ്പുര്‍: ദളിതരാണെന്ന് ഉറപ്പാക്കാന്‍ അവര്‍ ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു. അതിന് ശേഷമാണ് അക്രമം അഴിച്ചുവിട്ടത്‌. സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. വീടും ജീവനോപാധിയും അഗ്നിക്കിരയാക്കി. ഇത് ഇനിയും തുടര്‍ന്നാല്‍ ഇസ്‌ലാം മതത്തിലേക്ക് മാറാന്‍ ഞങ്ങള്‍ തയ്യറാവും' -അടികൊണ്ട് നീര് വീര്‍ത്ത പുറം മാധ്യമങ്ങളെ കാണിച്ച് കൊണ്ട് ഹിന്ദുവാന്‍സിറ്റിയിലെ അശ്വനി ജാതവ്‌ ഇങ്ങനെ പറയുമ്പോള്‍ അയാളുടെ കണ്ണില്‍ നിസ്സഹായതയുടെ വേദനയുണ്ടായിരുന്നു.

രാജസ്ഥാന്‍ കറൗളി ജില്ലയിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഭാരത് ബന്ദിന് ശേഷം ചൊവ്വാഴ്ച രാവിലെയായിരുന്നു ദളിത് നേതാക്കളുടേയും ദളിത് വിഭാഗത്തില്‍ പെടുന്നവരുടേയും നേരെ ആള്‍ക്കൂട്ടം അക്രമം അഴിച്ച് വിട്ടത്. ദളിത് വിഭാഗത്തില്‍ പെടുന്ന എം.എല്‍.എയുടെ വീടിന് തീവെച്ച് തുടങ്ങിയ അക്രമം സാധാരണക്കാരുടെ നേരെ തിരിച്ച് വിടുകയായിരുന്നു. എന്തിനാണ് അക്രമമെന്നോ എന്താണ് സംഭവിക്കുന്നതെന്നോ അറിയാതെ അക്രമങ്ങളെ നോക്കി നില്‍ക്കാന്‍ മാത്രമേ അശ്വനി അടക്കമുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ. 

ഭാരത് ബന്ദില്‍ അക്രമവും കൊള്ളിവെപ്പും നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച രാജസ്ഥാനിലെ ഹിന്ദുവാന്‍ സിറ്റിയില്‍ അയ്യായിരത്തോളം വരുന്ന ആള്‍ക്കൂട്ടം ദളിത് ഗ്രാമീണര്‍ക്കെതിരേ അക്രമം നടത്തിയത്‌.

അക്രമികളില്‍ ഭൂരിഭാഗം പേരും ഹിന്ദുമൗലിക വാദികളുടെ ഗ്രൂപ്പില്‍ പെട്ടവരായിരുന്നുവെന്നാണ് അശ്വനി ജാതവ്‌ അടക്കമുള്ളവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതിന് തെളിവുകളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് ഇങ്ങനെ തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് കൂട്ടമായി ഇസ് ലാം മതത്തിലേക്ക് മാറേണ്ടിവരുമെന്ന്‌ ഇവിടത്തുകാര്‍ പറയുന്നത്‌. 

ഇന്നവര്‍ എം.എല്‍.എയുടെയും, മുന്‍ എം.എല്‍.എയുടേയും വീടിനാണ് തീവെച്ചത്. ഇനിയവര്‍ എന്താണ് ചെയ്യുകയെന്ന്‌ അറിയില്ല. ദളിതരെ തിരഞ്ഞ് പിടിച്ചായിരുന്നു അക്രമം. ഞങ്ങളുടെ കൂടെയുള്ള നാല്‍പത് പേരുടെ വീടാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ തകര്‍ന്നത്. ഇവരാരും ഒരു തരത്തിലുള്ള അക്രമത്തിനോ മറ്റോ പോവാത്തവരും, സമാധനം ആഗ്രഹിക്കുന്നവരുമാണ്. ഞങ്ങള്‍ എന്ത് ചെയ്യും. ഹിന്ദുവാന്‍ സിറ്റിയിലെ അശോക് കണ്ടേല്‍വാല്‍ ചോദിക്കുന്നു. 

കഴിഞ്ഞ ദിവസത്തെ അക്രമത്തിന് ശേഷം സ്ഥലത്ത് പോലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമായതായി കരൗളി ജില്ലാകളക്ടര്‍ അഭിമന്യുകുമാര്‍ ചൂണ്ടിക്കാട്ടി
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ