അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ക്രോംബിജ് അനലിറ്റിക്ക വഴി വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഫെയ്‌സ്ബുക്ക്. അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടേതടക്കം ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന്റെ പ്രതികരണം. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണ്. ആകെ ചോര്‍ന്നവരില്‍ 81 ശതമാനവും അമേരിക്കക്കാരുടേതാണ്.

വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ തെറ്റാണ് ഉണ്ടായതെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധനല്‍കുന്നതെന്നും സക്കര്‍ ബര്‍ഗ് വ്യക്തമാക്കി.
ചോര്‍ച്ച സംബന്ധിച്ച് ഈ മാസം 11-ന് സക്കര്‍ബര്‍ഗ് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകുന്നുണ്ട്.

562,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ്‌ ഫെയ്‌സ്ബുക്ക് അധികൃതര്‍ ബ്ലോഗിലൂടെ പറയുന്നത്. ആകെ ചോര്‍ന്നവരുടെ 0.6 ശതമാനമാണിത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാം. അതേ സമയം ഈ വിവരങ്ങള്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ബ്ലോഗില്‍ പറയുന്നു.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ