
സംഘടനയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ 20 ന് വിപുലമായി സംഘടിപ്പിക്കും. കണ്‍വന്‍ഷന്‍ സ്ഥലം സംബന്ധിച്ച് ധാരണയായിട്ടില്ല. ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ ധര്‍മവേദി, എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗറുടെ നേതൃത്വത്തിലുള്ള ശ്രീനാരായണവേദി, എന്‍.ഡി. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ സഹോദര സംഘം എന്നീ സംഘടനകള്‍ ലയിച്ചാണു ശ്രീനാരായണ സഹോദര ധര്‍മവേദി രൂപം കൊണ്ടത്.
പ്രഫ. എം.കെ. സാനു, ഗോകുലം ഗോപാലന്‍, അഡ്വ. സി.കെ. വിദ്യാസാഗര്‍, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, സൗത്ത് ഇന്ത്യന്‍ വിനോദ്, സത്യന്‍ പന്തത്തല തുടങ്ങി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രമുഖര്‍ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ഗുരുഭക്തരേയും ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനം സംഘടിപ്പിക്കുകയാണു ശ്രീനാരായണ സഹോദര ധര്‍മവേദിയുടെ ലക്ഷ്യമെന്നു ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരേ ആഞ്ഞടിച്ച നേതാക്കള്‍ പിണറായി സര്‍ക്കാരിനും മുന്നറിയിപ്പ് നല്‍കി.
െമെക്രോ ഫിനാന്‍സ് തട്ടിപ്പിനെതിരേ തങ്ങളെക്കാള്‍ ശക്തിയില്‍ പ്രതികരിച്ച സി.പി.എം. നേതാവ് പിണറായി വിജയന്‍ സംസ്ഥാന മുഖ്യമന്ത്രിയായിട്ടും വെള്ളാപ്പള്ളിക്കെതിരേ മൃദുസമീപനമാണു സ്വീകരിക്കുന്നതെന്നു വര്‍ക്കിങ് ചെയര്‍മാന്‍ സി.കെ. വിദ്യാസാഗര്‍ കുറ്റപ്പെടുത്തി.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി 20 മാസം കഴിഞ്ഞിട്ടും െമെക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതില്‍നിന്ന് മനസിലാക്കേണ്ടത് വെള്ളാപ്പള്ളിക്ക് ഏതോ ഉന്നതന്‍ തണല്‍ നല്‍കുന്നുണ്ടെന്നാണെന്നും വിദ്യാസാഗര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ ആശങ്കയുണ്ട്. അത് മുഖ്യമന്ത്രിയേയും സി.പി.എം. നേതൃത്വത്തേയും അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് വിജയസാധ്യത ഉണ്ടെങ്കിലും വെള്ളാപ്പള്ളി പിന്തുണ പ്രഖ്യാപിച്ചതോടെ ആശങ്ക ഉണ്ടെന്നും അവര്‍ പറഞ്ഞു. അഴിമതി മൂടിവയ്ക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങള്‍ ഇനി വിജയിക്കില്ല. കോടതിയുടെ ശക്തമായ ഇടപെടലുണ്ട്. അഴിമതിയുടെ വ്യാപ്തി പൊതു സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടും. െമെക്രോ ഫിനാന്‍സ് അഴിമതിയുടെ ഉത്തരവാദിത്വം യൂണിയന്‍ നേതാക്കളുടെ മേല്‍ചാരി രക്ഷപ്പെടാനാണു ജനറല്‍ സെക്രട്ടറിയുടെ ശ്രമം.
യോഗം നേരിട്ടാണു പണമിടപാടുകള്‍ നടത്തിയിരുന്നതെന്നും യൂണിയന് അതില്‍ ഉത്തരവാദിത്വമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എസ്.എന്‍.ഡി.പി. പിടിക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെതിരേ സംഘടന വരും ദിവസങ്ങളില്‍ ശക്തമായി രംഗത്തുവരും. വിവിധ ശാഖകളിലും യൂണിയനുകളിലും പ്രവര്‍ത്തിക്കുന്ന അസംതൃപ്തരായ ശ്രീനാരായണീയരെ ഒപ്പം കൂട്ടുന്നതിനും പദ്ധതിയുണ്ട്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ