
ചില ആളുകള്‍ക്ക് മറുക് ഭാഗ്യം നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മറുക് ദാരിദ്ര്യം നല്‍കുന്നു. മറുക് ചില ഇടങ്ങളില്‍ വരുന്നത് നല്ല ഭംഗി ഉണ്ടാക്കുമെങ്കിലും അത്തരം സ്ഥലങ്ങളില്‍ വരുന്നത് കൂടുതല്‍ ദോഷവും ആണ്. ശരീരത്തില്‍ നിര്‍ഭാഗ്യം കൊണ്ടുവരുന്ന മറുകുകള്‍ ഏതൊക്കെ എന്ന് നോക്കാം.
ചില സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നമ്മള്‍ കണ്ടിട്ടുണ്ടാകും അവരുടെ ഇടത്തെ കവിളില്‍ കാണാന്‍ നല്ല ഭംഗി ഉള്ള മറുക്. എന്നാല്‍ ഇത് അവര്‍ക്ക് ഭംഗി കൊടുക്കുന്നതിനേക്കാള്‍ ഉപരി ദാരിദ്ര്യവും കഷ്ടതയും മാത്രമാണ് നല്‍കുന്നത്. യാതൊരു വിധത്തിലും ഇത്തരക്കാര്‍ക്ക് സമ്പാദിക്കാന്‍ കഴിയില്ല. എത്ര തന്നെ പണം ഉണ്ടെങ്കിലും കയ്യില്‍ യാതൊരു സമ്പാദ്യവും ഉണ്ടാകില്ല എന്നതാണ് ഇടത്ത് ഭാഗത്ത് മറുക് വരുന്നവരുടെ അവസ്ഥ.
ഇടതേ കൈയ്യിനു പുറകില്‍ മറുകുള്ളവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ വലിയ തോതിലുള്ള പണം കൈകാര്യം ചെയ്യുന്നതില്‍ ഞെരുക്കം അനുഭവിക്കും എന്നതാണ് കാണിക്കുന്നത്. എന്നാല്‍ ഒരിക്കലും പണത്തിന് ഇവര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരില്ല എന്നതാണ് സത്യം.
ചുണ്ടിന്റെ താഴെയുള്ള മറുകാണ് മറ്റൊന്ന്. ഏറ്റവും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും സാമ്പത്തിക ഞെരുക്കം ഇവരെ പല വിധത്തില്‍ ആണ് ബാധിക്കുന്നത്. ആവശ്യത്തിന് സമ്പാദിക്കണം എന്നുള്ളതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ താഴേച്ചുണ്ടിനടിയില്‍ മറുകുള്ളവര്‍ക്ക് സാമ്പത്തിക ഉന്നമനം ഉണ്ടാവില്ല.
ഇടതേ കക്ഷത്തിലെ മറുകുള്ളവര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരിക്കും. അതുകൊണ്ട് തന്നെ ചെറിയ രോഗങ്ങള്‍ക്ക് പോലും ചികിത്സിച്ച് പലപ്പോഴും പോക്കറ്റ് കാലിയാവുന്ന അവസ്ഥയിലേക്കായിരിക്കും നിങ്ങള്‍ എത്തുന്നത്. ഇത്തരത്തില്‍ ഇനിയും ധാരാളം ദൗര്‍ഭാഗ്യം നല്‍കുന്ന മറുകുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും.
മറുക് ഇടത്തേ പുരികത്തിനു മുകളിലുള്ള മറുക് ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലുള്ളയാളായിരിക്കും. അത് പലപ്പോഴും നിങ്ങളെ സാമ്പത്തികമായി പാപ്പരാക്കാന്‍ കാരണമാകും. ഇടത്തേ പുരികത്തിന് മുകളിലെ മറുക് സാമ്പത്തിക പരാധീനത എവിടെ നിന്നെങ്കിലും വിളിച്ച് കൊണ്ട് വരുന്നതാണ്.
മറുക് ഇടതേ കാലില്‍ എവിടെയെങ്കിലും മറുകുണ്ടെങ്കില്‍ നിങ്ങള്‍ സാമ്പത്തിക നേട്ടം ഒരിക്കലും ഉണ്ടാവില്ല എന്നതാണ് സത്യം. എത്രയൊക്കെ നിങ്ങള്‍ കഠിനാധ്വാനം ചെയ്താലും അത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്കാണ് നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുക.
ചൂണ്ടുവിരലിലെ മറുക് ചൂണ്ടുവിരലില്‍ നിങ്ങള്‍ക്ക് മറുകുണ്ടോ? ചൂണ്ടുവിരലിന്റെ അകത്തോ പുറത്തോ മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ്. പലപ്പോഴും വളരെയധികം കഷ്ടപ്പെടുത്തുന്ന രീതിയിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും എന്നതിന്റെ സൂചനയാണ് ചൂണ്ടുവിരലിലെ മറുക്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ