പേടിഎമ്മിന്റെ പുതിയ മെസേജ് ആപ്പ് 'ഇന്‍ബോക്‌സ്' രംഗത്തെത്തി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ പേടിഎം വാട്‌സ്ആപ്പിന് എട്ടിന്റെ പണികൊടുത്ത് കൊണ്ട് രംഗത്തെത്തി.വാട്‌സ്ആപ്പിന് സമാനമായ മെസേജിംങ് ആപ്പുമായിട്ടാണ് ഇത്തവണ പേടിഎം വന്നത്.  ഇന്‍ബോക്‌സ് എന്ന പേരിട്ടിരിക്കുന്ന ആപ്പ് നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച് തുടങ്ങാം.

വാട്‌സ് ആപ്പ് അടുത്തിടെ ഏര്‍പ്പെടുത്തിയ അയച്ച സന്ദേശം തിരിച്ചെടുക്കാനുള്ള സൗകര്യം അടക്കം നൂതന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇന്‍ബോക്‌സ് രംഗത്ത് വന്നിരിക്കുന്നത്. പേടിഎം വാലറ്റ് ഉപയോഗിച്ച്  നിലവില്‍ നടത്തുന്ന പണമിടപാടും പുതിയ ആപ്പില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഇന്‍ബോക്‌സ് സൗകര്യം ലഭിക്കുക. ഉടന്‍ തന്നെ മറ്റുള്ളവര്‍ക്കും ലഭ്യമാകും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യമടക്കം വാട് ആപ്പ് നല്‍കുന്ന എല്ലാ സുരക്ഷയും ഇന്‍ബോക്‌സും നല്‍കുന്നുണ്ട്. കൂടാതെ വീഡിയോ ഷെയറിങ്, ലൈവ് ലൊക്കേഷന്‍, മെസേജ് റീകോള്‍ തുടങ്ങിയ മറ്റ് സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.

വാട്‌സ് ആപ്പില്‍ നിന്നും വ്യത്യസ്തമായി ഓഫര്‍ നോട്ടിഫിക്കേഷന്‍, ക്യാഷ് ബാക്ക് നോട്ടിഫിക്കേഷന്‍, ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് എന്നിവയും ഇന്‍ബോക്‌സ് ഉപഭോക്താക്കള്‍ക്ക് വാഗ്ദനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വെറും പണമിടപാട് എന്നതിനപ്പുറം ആശയ വിനിമയവും സാധ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പേടിഎമ്മിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് വ്യക്തമാക്കി.

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പണമിടപാട് സൗകര്യം കൂടെ വാട്‌സ് ആപ്പ് ഈ വര്‍ഷം തന്നെ തുടങ്ങാനിരിക്കെയാണ് പേടിഎം മെസേജ് ആപ്പുമായി രംഗത്ത് വന്നുകൊണ്ട്‌ വാട്സ്ആപ്പിന് പണി കൊടുത്തത്.





നിങ്ങള്‍ വൈഫൈ ഉപയോഗിക്കുന്നവരോ എങ്കില്‍ നിങ്ങളും ഹാക്ക് ചെയ്യപ്പെട്ടേക്കാം

JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ