പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു എന്ന പഴഞ്ചൊല്ലാണ് ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഓര്‍മ്മ വരുന്നത്
. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സി എത്തിയത്. ഇപ്പോള്‍ അത് ദിലീപിന് വലിയൊരു പൊല്ലാപ്പ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സ്വകാര്യ സുരക്ഷാ ഏജന്‍സി എത്തിയിരിക്കുന്നത് അവരുടെ സ്വന്തം താല്പര്യപ്രകാരമാണ് എന്നാണു ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍.
തനിക്ക് സുരക്ഷ ഭീഷണി ഉണ്ടെന്ന കാര്യം ദിലീപിന് ബോധ്യമുണ്ടെങ്കിലും ഒരു സുരക്ഷ ഏജന്‍സിയും ഇതുവരെ സുരക്ഷ ഒരുക്കാന്‍ നിയോഗിച്ചിരുന്നില്ല.
എന്നാല്‍ തണ്ടര്‍ഫോഴ്‌സ് ദിലീപിനെ തേടിയെത്തിയത് അവരുടെ സ്വന്തം താല്‍പര്യപ്രകാരമാണ്. ദിലീപിനെ പോലെ പ്രശസ്തനായ ഒരാളുടെ സുരക്ഷ ഏറ്റെടുക്കുന്നത് വഴി ഏജന്‍സിക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രശസ്തിയും അതുവഴിയുള്ള ബിസിനസ് വളര്‍ച്ചയുമാണ് അവര്‍ ലക്ഷ്യമിട്ടത് എന്നാണു സൂചനകള്‍.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സില്‍ ആയിരത്തിലധികം ജീവനക്കാര്‍ ഉണ്ട്. എല്ലാവരും തന്നെ പട്ടാളത്തില്‍ നിന്നും വിരമിച്ചവരും.
കഴിഞ്ഞ നാല് വര്‍ഷമായി ഇതിന്റെ ബ്രാഞ്ചുകള്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശ്ശൂരിലെ പാലിയേക്കര ടോളില്‍ സ്ഥിരമായി സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ അവിടുത്തെ ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ വേണ്ടിയായിരുന്നു തണ്ടര്‍ഫോഴ്‌സ് ആദ്യം കേരളത്തില്‍ എത്തിയത്. അതിന്റെ സൗകര്യത്തിനായി തൃശ്ശൂരില്‍ ഓഫീസും തുടങ്ങി. കേരളത്തിലെ ഇതിന്റെ ചുമതല അനില്‍ നായര്‍ക്ക് ആണ്. ബി.ജെ.പി ദക്ഷിണേന്ത്യന്‍ സെല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളുകൂടിയാണ് അനില്‍ നായര്‍.
മുന്‍ പോലീസ് കമ്മീഷണര്‍ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറായതോടെ കേരളത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഏജന്‍സി. ഇതിനിടെയാണ് ദിലീപ് വിവാദനായകനാകുന്നത്. ദിലീപിന് സുരക്ഷ ഒരുക്കാന്‍ എത്തിയത് താരം ആവശ്യപ്പെടാതെ തന്നെയാണെന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു.
സ്ഥാപനത്തിന്റെ ഉടമ തന്നെ നേരില്‍ വന്നു താരത്തെ കാണുകയും സുരക്ഷ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇവരുമായി പ്രാഥമികവട്ട ചര്‍ച്ച നടത്തിയതായി ദിലീപ് കഴിഞ്ഞ ദിവസം പോലീസിനോട് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് ഇപ്പോള്‍ പുതിയ സിനിമയായ കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഷൂട്ടിംഗ് ആവശ്യത്തിനു പോകുമ്പോള്‍ താരത്തിനു നേരെ അക്രമങ്ങളും കൂവി വിളികളും ഉണ്ടായിരുന്നു എന്നത് ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...





0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ