ദേശീയ ഗാനത്തിനിടെ കോഹ്‌ലിയുടെ ച്യൂയിങ് ഗം ചവയ്ക്കല്‍- വീഡിയോ വന്‍ ചര്‍ച്ചയാകുന്നു

കൊല്‍ക്കത്ത: ദേശീയ ഗാനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്ന വീഡിയോ വന്‍ ചര്‍ച്ചയാകുന്നു. ഇന്നലെ ആരംഭിച്ച ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനു മുമ്പായിരുന്നു ചര്‍ച്ചയായി മാറിയ സംഭവം. മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു.

ഇരു ടീമുകളുടെയും താരങ്ങള്‍ മത്സരത്തിനു മുന്നോടിയായി ദേശീയഗാനത്തിന് അണി നിരന്നപ്പോഴാണ് കോഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കോഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്നതായി വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. നേരത്തെ ജമ്മു കാശ്മീര്‍ താരം പര്‍വേസ് റസൂലും ഇത്തരത്തില്‍ ച്യൂയിങ്ഗം ചവച്ചതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇംണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിലായിരുന്നു പര്‍വേസ് റസൂല്‍ ച്യൂയിങ്ഗം ചവച്ച് വിവാദത്തില്‍പ്പെട്ടത്.

JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ