ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിയായി മലയാളി താരം പാര്‍വ്വതി

പനാജി:  ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം. മലയാളി താരം പാര്‍വതിക്ക്. മഹേഷ്‌  നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിപ്പോയ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്.

ഇതാദ്യമായാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു മലയാളി താരം മികച്ച അഭിനേതാവിനുള്ള അവാർഡ് നേടുന്നത്.
 ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. ടേക്ക് ഓഫിനു മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു. 

JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ