യുവാവിന്റെ പ്രവചനം ശ്രദ്ധേയമാകുന്നു. അന്ധവിശ്വാസമോ അതോ മായാജാലമോ?

ഒരു മാസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയ ഒരു പ്രവചനം ഉണ്ടായിരുന്നു. അതില്‍ അയാള്‍ പറഞ്ഞിരുന്നത് കേരളത്തില്‍ വലിയൊരു കൊടുങ്കാറ്റ് സംഭവിക്കും. നിറയെ നാശ നഷ്ടങ്ങള്‍ സംഭവിക്കും , പിന്നെ പ്രശസ്തരായ മൂന്ന്‍ പേര്‍ പെട്ടെന്ന് മരിക്കും എന്നൊക്കെ ആയിരുന്നു. എന്നാല്‍ അന്ന് നിരവധി പേരുടെ കളിയാക്കലുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇരയായിരുന്നു ഈ യുവാവ്. എന്നാല്‍ ഇന്നലെ കേരളത്തില്‍ വന്‍ നാശം വിതച്ച കൊടുങ്കാറ്റ് വന്നതോട് കൂടി യുവാവിന്റെ പ്രവചനം വീണ്ടും ശ്രദ്ധേയമാകുന്നു.

 യുവാവിന്റെ പ്രവചനത്തിൽ അന്ന് പറഞ്ഞിരുന്നത്‌ കേരളം ഇനി കാണാനിരിക്കുന്നത്‌ വലിയ പ്രകൃതി ദുരന്തങ്ങൾ ആണെന്നും അതിൽ ഒരെണ്ണം തൃശൂരും മറ്റേത്‌ കേരളത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ എന്നുമായിരുന്നു പറഞ്ഞിരുന്നത്‌. തൃശൂരിൽ സംഭവിക്കുക ഭൂമികുലുക്കം ആണെന്നും മറ്റേത്‌ കാറ്റും പേമാരിയും സംഭവിച്ച്‌ കൃഷിനാശം ഉൾപ്പടെ സംഭവിക്കുമെന്നും ആയിരുന്നു. അടുത്ത ദു:ഖ വെള്ളിയാഴ്ചയ്ക്ക്‌ മുൻപായിട്ടാവും ആ പ്രകൃതി ദുരന്തം നടക്കുക എന്നായിരുന്നു യുവാവ്‌ പ്രവചിച്ചിരുന്നത്‌. ഇത്‌ ദൈവം തനിക്ക്‌ കാട്ടി തരുന്നതാണെന്നും അതിൽ ചില കാര്യങ്ങൾ വ്യക്തമായി മനസിലാകാത്തതുകൊണ്ട്‌, തന്റെ കഴിവില്ലായ്മ കൊണ്ട്‌, ചിലപ്പോൾ പറയുന്ന തീയതികൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോകാമെന്നും യുവാവ്‌ അവകാശപ്പെടുന്നുണ്ട്‌. യുവാവിന്റെ പ്രവചന പ്രകാരം നവംബർ 25-26 തീയതികളിൽ ആയിരുന്നു ഓഖി സൈക്ലോൺ സംഭവിക്കേണ്ടിയിരുന്നത്‌. എന്നാൽ നവംബർ 30നാണ് കേരളത്തെ നടുക്കിയ തിരുവനന്തപുരം ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചത്‌.

പിന്നീട്‌ അദ്ദേഹം പറഞ്ഞിരുന്നത്‌ കേരളത്തിലെ പ്രമുഖരായ 3 വ്യക്തികൾ ഉടൻ മരണപ്പെടും എന്നായിരുന്നു. അതിൽ ഒരാളുടെ മരണവാർത്ത അറിയുമ്പോൾ നാം ഷോക്കായിപ്പോകും എന്നായിരുന്നു. പ്രവചനത്തിൽ പറഞ്ഞത്‌ പോലെ മുതിർന്ന ഇടതുപക്ഷ നേതാവ്‌ ഇ ചന്ദ്രശേഖരൻ അന്തരിച്ചു. മലയാളികളെ ഞെട്ടിച്ചുകൊണ്ട്‌ മിമിക്രി ലോകത്തെ സൂപ്പർതാരം അബിയും അന്തരിച്ചു. ഇനി അടുത്ത പ്രമുഖൻ ആര് എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്‌.

യുവാവിന്റെ മൂന്നാമത്തെ പ്രവചനം ഒരു പള്ളിയുടെ ചിത്രം കാണിച്ചു കൊണ്ടായിരുന്നു. ക്രിസ്ത്യൻ ദേവാലയത്തിന്റെ ചിത്രം ദൈവം കാട്ടി തന്ന പ്രകാരം വരച്ചതാണെന്നും ഏകദേശരൂപം എങ്ങനെയാണെന്ന് കാട്ടിയിട്ടുമായിരുന്നു യുവാവ്‌ പ്രവചനം നടത്തിയത്‌. തനിക്ക്‌ ദൈവം തന്ന അറിവ്‌ പ്രകാരം ഈ ദേവാലയവുമായി ബന്ധപ്പെട്ട്‌ ഒരു ദു:ഖകരമായ കാര്യം സംഭവിക്കാൻ ഇടയുണ്ടെന്നും സഭാവിശ്വാസികളെല്ലാം ഈ വിഷയത്തിൽ ഏറെ ആശങ്കപ്പെടുമെന്നുമാണ് യുവാവിന്റെ പ്രവചനം.

എന്തായാലും സോഷ്യൽ മീഡിയ യുവാവിന്റെ പ്രവചനത്തിന്റെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. മുൻപ്‌ ഒരു പ്രമുഖ സംവിധായകനും ഇടതുപക്ഷ നേതാവും മരണപ്പെടുമെന്ന് പ്രവചിച്ചത്‌ സത്യമായെന്ന് ഐ വി ശശിയുടെയും ഉഴവൂർ വിജയന്റെയും കാര്യം എടുത്തു പറഞ്ഞ്‌ യുവാവ്‌ അവകാശ വാദം ഉന്നയിക്കുന്നുണ്ട്‌.

അതേ സമയം യുവാവിന്റെ പ്രവചനത്തെ തട്ടിപ്പാണെന്നും പറയുന്നവരും കുറവല്ല. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച്‌ ഇത്തരം പ്രകൃതി ക്ഷോഭങ്ങൾ സംഭവിക്കാറുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഇത്തരം മുന്നറിയിപ്പുകൾ കൊടുക്കാറുണ്ടെന്നും ചിലർ ഇതിന് എതിർവാദമായി പറയുന്നു. അതുപോലെ പ്രശസ്തർ മരണപ്പെടുന്നതും അപ്രതീക്ഷിതമല്ലെന്നും അതൊക്കെയും സംഭവിക്കാവുന്ന കാര്യങ്ങൾ തന്നെയാണെന്നും വെറുതെ അന്ധവിശ്വാസങ്ങൾ വളർത്താൻ ശ്രമിക്കരുതെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.എല്ലാ മതത്തിലും ഇത്തരം തട്ടിപ്പുകാര്‍ ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


( ഇതില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പ്രചരിച്ചതിനാല്‍ ഞങ്ങളും നല്‍കുന്നു )

JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ