
സമരത്തെ നേരിടാൻ പലപ്പോഴും കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ എന്ത് കൊണ്ട് സമരം നടത്തുന്നില്ല എന്ന തരത്തിൽ ചോദ്യങ്ങൾ ഉയർത്തുന്നത് തങ്ങളുടെ അവിടങ്ങളിൽക്കൂടി പ്രശ്നം ഉണ്ടാക്കുന്നതിനാണോ എന്ന് കോഴിക്കോട് ജില്ലയിലെ പ്രതിനിധികൾ ചോദിച്ചു. സർക്കാർ അനുശാസിക്കുന്ന സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക്കി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് തൃശൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നഴ്സിംഗ് സംഘടനക്ക് ക്രിത്യമായ സ്വാധീനമുള്ള ജില്ലയായിട്ടും അവർ സ്റ്റാറ്റാറ്റ്യൂട്ടറി ബെനഫിറ്റ് നൽകാത്തിടങ്ങളിൽ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും, ഒന്നോ- രണ്ടോ ആശുപത്രികളുടെ ദുഷ്ചെയ്തികളുടെ ഫലം ഈ മേഖലയിലെ മുഴുവൻ മാനേജ്മെന്റ്കൾക്കും ഭീഷണിയാവുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
കോടിക്കണക്കിന് രൂപ പിരിച്ചിട്ടും സുപ്രീം കോടതിയിൽ പരാജയപ്പെട്ടതിനെ എറണാകുളത്തെ പ്രമുഖ ആശുപത്രി ഉടമ വിമർശിച്ചു. തങ്ങളുടെ മാസ വരുമാനത്തേക്കാൾ അധികം തുക സമരം ചെയ്ത ആശുപത്രികൾക്ക് ( മാസം 25 ലക്ഷത്തോളം ) നൽകിയിട്ടും സർവ്വീസിൽ തിരിച്ചെടുക്കും എന്ന് കരാറിൽ ഒപ്പിട്ടിട്ട് പിന്നീട് ന്യായീകരിക്കുന്നതിൽ കാര്യമില്ലെന്നും, നൽകിയ തുക തിരികെ വാങ്ങണമെന്ന് പാലക്കാട് നിന്നുള്ള മാനേജ്മെന്റ് ഉടമകൾ പറഞ്ഞു. ആശുപത്രി മേഖലയിലെ പ്രശ്നാന്തരീക്ഷം പരിഹരിക്കാൻ അസോസിയേഷൻ മുൻകൈ എടുത്ത് നഴ്സിംഗ് സംഘടനയുമായി ചർച്ച ചെയ്യണമെന്നും, സർക്കാറിനെ മധ്യസ്ഥരാക്കാമെന്നും പത്തനംതിട്ട ജില്ലയിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കാസർഗോഡ്, വയനാട്,മലപ്പുറം, ആലപ്പുഴ, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ അസോസിയേഷൻ നിലപാടിനെ പൂർണ്ണമായും പിന്തുണച്ചു.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി ചെറുകിട പാർട്ടികളെയും, കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും പിന്തുണ നേടി നഴ്സുമാരുടെ സംഘടനക്കെതിരെ ആഞ്ഞടിക്കാൻ തയാറാകണമെന്ന് ഇവിടുന്നുളള പ്രതിനിധികൾ അഭിപ്രായപ്പെട്ടു. താൽക്കാലിക തിരിച്ചടികൾ കണക്കിലെടുക്കേണ്ടെന്നും ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷൃം പൂർത്തീകരിക്കാനാവുമെന്നുള്ള ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തിന് കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ പിന്തുണ നൽകി.
വർഗീയ സംഘടനകളുടെ ആക്രമണത്തിൽ നേഴ്‌സിംഗ് സംഘടന പതറിയിട്ടുണ്ടെന്നും, കോട്ടയം ജില്ലയിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എയുടെ പാർട്ടിക്ക് പിന്തുണ നൽകിയാൽ ഒരു പരിധിവരെ വിജയിക്കാൻ സാധിക്കുമെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സർക്കാറിനെയും, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടും അകലം പാലിക്കണമെന്നും, നേഴ്സുമാരുടെ അംഗബലം ഉപയോഗിക്കാൻ ഇക്കൂട്ടർ തയ്യാറാകുമെന്നതിനാലാണെന്ന് തിരുവനന്തപുരത്തു നിന്നുളള പ്രതിനിധി അഭിപ്രായപ്പെട്ടു. നേഴ്സുമാർക്ക് അനുകൂലമായി വാർത്തകൾ നൽകുന്ന ഓൺലൈൻ പത്രങ്ങളെ പൂട്ടിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് കൊല്ലം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു.
ഭൂരിപക്ഷം അംഗങ്ങളും ജനറൽ സെക്രട്ടറിയുടെയും, പ്രസിഡണ്ടിന്റെയും തീരുമാനങ്ങളെ അനുകൂലിച്ചെങ്കിലും ഇനിയും ഇങ്ങനെ ഏറ്റുമുട്ടി പോകുന്നതിൽ അർത്ഥമില്ല എന്ന് കരുതുന്ന 24 ഓളം ആശുപത്രികളുടെ കൂട്ടായ്മയിലാണ് പുതിയ സംഘടന രൂപം കൊള്ളുന്നത്. രൂപീകരണത്തിന്റെ ആദ്യ യോഗം ത്യശൂരിൽ വെച്ച് ഡിസംബർ രണ്ടാം വാരം യോഗം ചേരും. അസോസിയേഷനിൽ നിന്ന്. പുറത്താക്കപ്പെട്ട യുഎൻഎ അടക്കമുള്ള സംഘടനയോട് അടുത്ത ബന്ധം പുലർത്തുന്ന ആശുപത്രികളെക്കൂടി കൂടെ കൂട്ടാമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിൽ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.
മാനേജ്മെന്റ് അസോസിയേഷന്റെ ഔദ്യോഗിക വിഭാഗം തുറന്ന യുദ്ധം പ്രഖ്യാപിപിക്കുകയും, സർക്കാർ ഈ മാസം 4 ന് വിളിച്ച ചർച്ചയിൽ ഷിഫ്റ്റ് സംമ്പ്രദായം സംബന്ധിച്ച വീരകുമാർ റിപ്പോർട്ടിനെ നഖശിതാന്തം എതിർക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനിയൊരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ട എന്നതാണ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്.
നഴ്സിംഗ് സംഘടനയെ തകർക്കുമെന്ന് മാനേജ്മെന്റ് അസോസിയേഷനും, തങ്ങളെ തകർക്കാനാവില്ലെന്ന് പറയുന്ന യുഎൻഎയുടെയും നിലപാട് ആരോഗ്യമേഖലയിൽ പ്രതിസന്ധിക്ക് കാരണമായേക്കാം. അതി സമ്പന്നതയിൽ വിഹരിക്കുന്ന മാനേജ്മെന്റ് നിലാപാടിനൊപ്പം, തീവ്രവർഗ്ഗീയ നിലപാടുകാരും അണിചേരുമ്പോൾ, തൊഴിലാളികളെയും,പൊതു സമൂഹത്തെയും അണിനിരത്തി പ്രതിരോധിക്കാമെന്ന് നഴ്സുമാരുടെ സംഘടനയും കണക്ക് കൂട്ടുന്നു. സോഷ്യൽ മീഡിയയിൽ ഇരുകൂട്ടരും തമ്മിൽ കൊമ്പ് കോർത്ത് കഴിഞ്ഞു. ആരോപണ-പ്രത്യരോപണങ്ങൾ അരങ്ങു തകർക്കുകയാണ്.അത് തെരുവിൽ എത്താതെ നോക്കേണ്ടത് സർക്കാറിന്റെ കടമയാണ്. നിലവിൽ കാഴ്ചക്കാരന്റെ റോളിൽ നിൽക്കുന്ന സർക്കാറിന്റെ ഇടപെടൽ മാത്രമാണ് ഇതിനൊരു അന്തിമ പരിഹാരം ഉണ്ടാക്കാൻ സാധിക്കൂവെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ