
p>മൊഹ്‌സിനൊപ്പം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പൂജ ഒളിച്ചോടിയത്. തുടര്‍ന്ന് പൂജയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് അന്വേഷണത്തില്‍ ഇരുവരേയും കണ്ടെത്തി. ബിക്കാനീറില്‍ നിന്നുമാണ് കമിതാക്കളെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇരുവരേയും ജോഥ്പൂരില്‍ എത്തിച്ചു. കമിതാക്കളെ ജോഥ്പൂരില്‍ എത്തിച്ചതോടെ ഹൈന്ദവ സംഘടനകള്‍ സംഘടിച്ചെത്തുകയും ലൗവ് ജിഹാദാണെന്ന് ആരോപിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.
തുടര്‍ന്ന് എ.സി.പി പൂജ യാദവ് ഇടപെട്ട് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്‍പാകെ എത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. മൊഹ്‌സിന്‍ ഹിന്ദു മതം സ്വീകരിച്ചാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്നും മതം മാറാന്‍ മൊഹ്‌സിന്‍ സമ്മതിക്കുന്നത് വരെ ബന്ധുവീട്ടില്‍ താമസിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതേതുടര്‍ന്ന് പൂജയെ ബന്ധുക്കള്‍ക്കൊപ്പം അയച്ചിരിക്കുകയാണ്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ