
സംസ്‌ഥാനത്തു മതതീവ്രവാദവും മാവോയിസവും ശക്‌തിപ്രാപിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണു സെഡ് പ്ലസ് സുരക്ഷ ശക്‌തമാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ബുളളറ്റ് പ്രൂഫ് കാറുകള്‍കൂടി വാങ്ങാനുള്ള ശിപാര്‍ശ ആഭ്യന്തരവകുപ്പിനു ലഭിച്ചു. മിത്‌സുബിഷി പജീറോ സ്‌പോര്‍ട്ട് കാറുകള്‍ വാങ്ങി, വെടിയുണ്ടയേല്‍ക്കാത്ത തരത്തില്‍ പരിഷ്‌കരിക്കും. ഇതിന് ഏകദേശം ഒന്നരക്കോടിയോളം രൂപ ചെലവുവരും. നിലവിലുള്ള മൂന്നു ടാറ്റാ സഫാരി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പുറമേയാണു പജീറോയും വാങ്ങുന്നത്.
ബുള്ളറ്റ് പ്രൂഫ് ടാറ്റാ സഫാരികളില്‍ രണ്ടെണ്ണം കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കു വിവിധ തലങ്ങളില്‍ ഉയരുന്ന ഭീഷണി കണക്കിലെടുത്താണു യാത്രയ്‌ക്കു ബുള്ളറ്റ് പ്രൂഫ് കാറുകള്‍ നിര്‍ബന്ധമാക്കാന്‍ പോലീസ് തീരുമാനിച്ചത്. അതിന് അദ്ദേഹം തയാറാകുമോയെന്നു വ്യക്‌തമല്ല. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് പുതിയ കാറുകള്‍ വാങ്ങും.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ