
കോട്ടയത്തെ നഴ്‌സിംഗ് സമരം തകര്‍ക്കാനായി കോട്ടയത്തുള്ള അര്‍ക്കാഡിയ ഹോട്ടലില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ മാസം 20 ലക്ഷം രൂപ വീതംമാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയിരുന്നു. ഒരു കാരണവശാലും നഴ്‌സുമാരെ സര്‍വ്വീസില്‍ തിരിച്ചെടുക്കരുത് എന്നായിരുന്നു അസോസിയേഷന്റെ മനോഭാവം. അവസാനം സര്‍ക്കാരും ലേബര്‍ കമ്മീഷ്ണറും നഴ്‌സുമാരെ തിരിച്ചെടുക്കണം എന്ന വാദത്തില്‍ ഉറച്ച് നിന്നതോടെയാണ്. മാനേജ്‌മെന്റിന് വഴങ്ങേണ്ടിവന്നത്
പലതരത്തിലുള്ള കുപ്രചരണങ്ങളിലൂടെ ആശുപത്രി മാനേജ്‌മെന്റ് സമരത്തെ തകര്‍ക്കാനായി ഇറങ്ങിത്തിരിച്ചെങ്കിലും സമരപ്പന്തല്‍കെട്ടി വിശപ്പിനേയും ചൂടിനേയും മഴയേയും അവഗണിച്ച് ഭാരത്തിലെ 260 നഴ്സുമാരില്‍ 56 പെണ്‍പുലികള്‍ യു എന്‍ എ യുടെ നേതൃത്വത്തില്‍ സമര രംഗത്തിറങ്ങുകയായിരുന്നു.
മാനെജ്മെന്റ് പോലീസിന്റെ സഹായത്തോടെ സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചെങ്കിലും യു എന്‍ യുടെ ശക്തമായ പിന്തുണ പല ഭാഗത്ത് നിന്നും വന്നതിനാല്‍ സമരം ചെയ്യുന്നവര്‍ സമര മുറകള്‍ മാറ്റിപ്പിടിച്ചു. നിരാഹാരസമരം ആരംഭിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ പല നേതാക്കളും രംഗത്ത് വരുകയും നഴ്സുമാര്‍ക്ക് നീതി ലഭിക്കണം എന്ന് പറയുകയും ചെയ്തു. അവസാനം 110 ദിവസത്തെ സമരത്തിനൊടുവില്‍ അവര്‍ക്ക് നീതി ലഭിച്ചു.

എന്നാല്‍ സമരം വിജയിച്ച ശേഷമായിരുന്നു ഏറ്റവും കൂടുതല്‍ ഈ സമരവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചത്. അതിനു പിന്നില്‍ മാനെജ്മെന്റ് അസോസിയേഷന്‍ ആണെന്നതിന് ചില സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. അതിന്റെ വാര്‍ത്തകള്‍ ഞങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം നല്‍കുകയും ചെയ്തിരുന്നു. ഭാരത് ഹോസ്പിറ്റലിലെ സമരം പരാജയപ്പെട്ടു എന്നാണു അവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. അത് തികച്ചും യു എന്‍ എ എന്ന സംഘടനയെ തകര്‍ക്കുവാന്‍ വേണ്ടിയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷെ യാഥാര്‍ഥ്യം എന്താണെന്ന് പലര്‍ക്കും ചിലപ്പോള്‍ അറിഞ്ഞെന്നു വരില്ല. കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്തവര്‍ തന്നെ പറയുന്നത് ആകും ഏറ്റവും നല്ലത്.
സമരത്തെ സംബന്ധിച്ച് നിരവധി കാര്യങ്ങളാണ് ഇവര്‍ക്ക് പറയാനുള്ളത് നഴ്‌സുമാരെ പോലെ അസംഘടിതമായി കിടന്ന ഒരു സമൂഹത്തെ സംഘടിപ്പിച്ച യുഎന്‍എയെ തള്ളിപ്പറയാന്‍ ഒരുക്കമല്ല സമരം ചെയ്തവരും അവരുടെ കുടുംബാഗങ്ങളും. മാത്രമല്ല തങ്ങള്‍ക്ക് വേണ്ടി 110 ദിവസവും ഒരു പേന പോലും ചലിപ്പിക്കാത്തവര്‍ ഇപ്പോള്‍ സംഘടനക്കെതിരെ വന്നിരിക്കുന്നത് എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു.

ഏകപക്ഷീയ വിജയം നേടിയെന്ന് അവകാശപ്പെടുന്ന മാനേജ്‌മെന്റ് ഒപ്പിട്ട കരാര്‍ കോപ്പി എന്താണ് പരസ്യപ്പെടുത്താതെന്നും, സമരം ചെയ്തവര്‍ തിരിച്ചെത്തി ആശുപത്രിയുടെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത് എന്തിനാണെന്നും സമരത്തിലെ പോരാളികളായ നഴ്‌സുമാര്‍ ചോദിക്കുന്നു? ഡിസംബര്‍ 31 വരെ സര്‍വീസില്‍ തിരിച്ചെടുത്തു എന്ന ക്ലോസില്‍ ഒപ്പിട്ട ഇവര്‍ എന്ത് കൊണ്ടാണ് അത് മാത്രം പറയാത്തെന്നുമൊക്കെയാണ് ഇവര്‍ക്ക് ചോദിക്കാനുള്ളത്.
സമരം ചെയ്ത നേഴ്‌സുമാര്‍ പറയുന്നതിങ്ങനെ:
സമരത്തിനിടെ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടപ്പോള്‍ ആ വിജയം അംഗീകരിച്ച് നഴ്‌സുമാര്‍ ആഘോഷം മുഴക്കിയിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ഭാരത് സമരവിജയത്തെയും യുഎന്‍എയെയും കുറ്റപ്പെടുത്തി കൊണ്ടും ആക്ഷേപിച്ചു കൊണ്ടും കുറെയാളുകള്‍ ഇറങ്ങിയിരിക്കുന്നതായാണ്. ഈ സമരം തുടങ്ങിയ കാലം മുതല്‍ ഈ സമരത്തെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കിയിറങ്ങിയ ഈ വിമര്‍ശകതൊഴിലാളികളുടെ ജല്‍പ്പനങ്ങളെ തങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് ഭാരത് സമരത്തില്‍ പങ്കെടുത്ത അഞ്ചു പറയുന്നു.
രാജാവ് നഗ്‌നനാണ് എന്ന് പറയും പോലെയാണെന്നാണ് ഡിസംബര്‍ 31 വരെ സര്‍വീസില്‍ തുടരും എന്ന കരാറില്‍ ഒപ്പു വച്ചിട്ട് പിന്നീട് ഭാരതിനു മുന്‍പില്‍ ഒരു ഫഌക്‌സ് അടിച്ചു വച്ചിരിക്കുന്നത് എന്ന് ബിന്‍സി പറയുന്നു.
”ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയ 36 ചട്ട ലംഘനങ്ങള്‍ക്കും പരിഹാരം ഭാരത് ആശുപത്രിയില്‍ ഉണ്ടാകുമ്പോള്‍ അത് ഞങ്ങളുടെ സമരത്തിന്റെ ഏറ്റവും വലിയ വിജയമാണ്. സമരത്തിനിറങ്ങാത്ത കരിങ്കാലികളായ നഴ്‌സുമാര്‍ ഈ ആനുകൂല്യങ്ങള്‍ കൈപ്പറ്റുമ്പോള്‍ അത് ഞങ്ങളുടെ വിയര്‍പ്പിന്റെ വിലയാണെന്ന് ഓര്‍ക്കണം,”വിഷ്ണുപ്രിയയുടെ വാക്കുകള്‍.

മാനേജ്‌മെന്റ് ഭീഷണിയില്‍ സമരത്തിനിറങ്ങാത്ത ആളുകള്‍ നേരിട്ട് വിളിച്ച് ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ നിങ്ങളുടെ സഹന സമരത്തിന്റെ ഫലമാണ് എന്ന് പറയുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നാണ് ശ്രുതിക്ക് പറയാനുള്ളത്.
”ഞങ്ങളുടെ കൂടെ സമരത്തിലിരുന്ന സഹോദരി പ്രീതിയുടെ ഭര്‍ത്താവിന് ഒരപകടം പറ്റി ചികില്‍സിക്കാന്‍ ബുദ്ധിമുട്ടു വന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലും കയ്യും മെയ്യും മറന്ന് സഹായിച്ച സംഘടനയാണ് യുഎന്‍എ”, ഈ സമരം ചെയ്ത നാള്‍ മുഴുവന്‍ തങ്ങളുടെയാണെങ്കിലും കുടുംബത്തിലെയാണെങ്കിലും എല്ലാ പ്രശ്‌നങ്ങള്‍ക്കും കൂടെ നിന്ന പ്രസ്ഥാനത്തിനെ അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് ജീനയുടെ വാക്കുകള്‍.
അതേസമയം കുപ്രചരണങ്ങള്‍ക്ക് തളര്‍ത്താനാകാത്ത ഒന്നാണ് പോരാട്ടവീര്യമെന്ന് കൃഷ്ണപ്രിയയുടെ വാക്കുകള്‍ തെളിയിക്കുന്നു; ”ഹിന്ദു ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തിയവര്‍ എന്തുകൊണ്ട് സമരപന്തലിലിരിക്കുന്ന ഹിന്ദുക്കളായ ഞങ്ങളുടെ കാര്യത്തില്‍ ഒരു അനുഭാവവും കാണിച്ചില്ല, കാശുള്ള ഹിന്ദുവിനെ സേവിക്കാനെ ഇത്തരക്കാര്‍ക്കു താല്‍പ്പര്യമുള്ളു എന്നാണ് മനസിലാകുന്നത്” കൃഷ്ണപ്രിയ പറയുന്നു.
ഭാരത് ഹോസ്പിറ്റലില്‍ നടന്ന സമരം വിജയമായിരുന്നുവോ പരാജയമായിരുന്നുവോ എന്ന് ഇത് വായിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകും. യു എന്‍ എ എന്ന സംഘടനയെ ഇവര്‍ എത്രമാത്രം നെഞ്ചില്‍ ചേര്‍ത്ത് നിര്ത്തുന്നു എന്നത് അവരുടെ വാക്കുകളില്‍ വ്യക്തമാകുന്നു. ഒരു കുപ്രചാരണങ്ങള്‍ക്കും തങ്ങളുടെ സംഘടനയെ തകര്‍ക്കുവാന്‍ കഴിയില്ല എന്ന് ഞങ്ങളോട് പ്രതികരിച്ച ഈ നഴ്സുമാര്‍ എല്ലാം ഒറ്റവാക്കില്‍ പറയുന്നു.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ