
നഗര്‍കൂര്‍ണൂര്‍ ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയ സ്വാതി (27) ആണ് കഥയിലെ വില്ലത്തി. മൂന്നു വര്‍ഷം മുന്‍പാണ് ഇവരും ഭര്‍ത്താവ് സുധാകര്‍ റെഡ്ഡി (32)യും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. ആശുപത്രിയിലെ ജോലിക്കിടെ പരിചയപ്പെട്ട ഫിസിയോതെറാപ്പിസ്റ്റ് രാജേഷുമായി സ്വാതി പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാന്‍ മാര്‍ഗം തേടിയ ഇവര്‍ കണ്ടെത്തിയത് അതിക്രൂരമായ വഴിയായിരുന്നു.
സുധാകര്‍ റെഡ്ഡിയെ അസ്‌തേഷ്യ നല്‍കി മയക്കിയ ശേഷം ഇരുവരും ചേര്‍ന്ന് അയാളെ തല്ക്കടയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹം വനത്തില്‍ കൊണ്ടുപോയി കത്തിച്ചു. നവംബര്‍ 27നായിരുന്നു ഈ സംഭവം.
പിന്നീടാണ് കഥയുടെ രണ്ടാംഭാഗം. സുധാകര്‍ റെഡ്ഡിക്ക് അപകടം സംഭവിച്ചുവെന്നും ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും സ്വാതി പറഞ്ഞു. ഇതിനായി അവള്‍ കാമുകനായ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം വികൃതമാക്കി ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം ഭര്‍ത്താവിനോട് സദൃശ്യമാക്കാനായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം.
എന്നാല്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആശുപത്രിയില്‍ നല്‍കുന്ന മട്ടണ്‍ സൂപ്പ് എല്ലാ ഗൂഢാലോചനയും പൊളിച്ചു. മട്ടണ്‍ സൂപ്പ് നല്‍കിയപ്പോള്‍ രാജേഷ് കഴിക്കാന്‍ വിസമ്മതിച്ചു. താന്‍ വെജിറ്റേറിയന്‍ ആണെന്ന് രാജേഷ് അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥ സുധാകര റെഡ്ഡി നോണ്‍വെജിറ്റേറിയനാണെന്ന കാര്യം ഇയാള്‍ അറിഞ്ഞിരുന്നില്ല. ഇതില്‍ സംശയം തോന്നിയ റെഡ്ഡിയുടെ വീട്ടുകാര്‍ രാജേഷിന്റെ പെരുമാറ്റം ശ്രദ്ധിക്കാന്‍ തുടങ്ങി. റെഡ്ഡിയുടെ പെരുമാറ്റവുമായി ഏറെ വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ വീട്ടുകാര്‍ ഓരോരുത്തര്‍ എത്തി തങ്ങളെ തിരിച്ചറയാന്‍ കഴിയുന്നുണ്ടോയെന്ന് പരീക്ഷിക്കാന്‍ തുടങ്ങി. പണിപാളിയെന്ന് മനസ്സിലാക്കിയ രാജേഷ് സംസാരം നിര്‍ത്തി ആംഗ്യഭാഷയിലായി പിന്നീടുള്ള ആശയ വിനിമയം.
വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതോടെ അവര്‍ എത്തി സ്വാതിയെ ചോദ്യം ചെയ്തു. ഇതോടെ കള്ളമെല്ലാം പുറത്തായി. സ്വാതിയെ ഞായറാഴ്ച അറസ്റ്റു ചെയ്തു. 2014ല്‍ പുറത്തിറങ്ങിയ ഒരു തെലുങ്ക് ചിത്രത്തില്‍ നിന്നാണ് കൊലപാതകത്തിനുള്ള പ്രചോദനം ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. മുഖത്ത് പരുക്കേല്‍ക്കുന്ന യുവാവിന് നഴ്‌സ് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അവരുടെ മരിച്ചുപോയ മകന്റെ മുഖം പുനര്‍സൃഷ്ടിക്കുന്നതായിരുന്നു സിനിമയുടെ കഥ. ആശുപത്രിയില്‍ നിന്ന് വിട്ടാലുടന്‍ രാജേഷിനെയും അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ