സിനിമാമേഖലയിലെ പീഡനങ്ങള്‍ തുടരുന്നു. പരാതിയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

സിനിമയിലെ ലൈംഗികാതിക്രമ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ വാര്‍ത്ത.
കുമളിയിലെ സിനിമയില്‍ ജോലി ചെയ്യവേ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടയെന്ന പരാതിയുമായി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയാന്‍.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന 'പ്രാണ' എന്ന  സിനിമയുടെ ഭാഗമായി ജോലി ചെയ്യുമ്പോഴാണ് സംഭവം എന്ന് ജൂലി പരാതിയില്‍ പറയുന്നു.

ഈ കാര്യത്തില്‍ ജൂലി പറയുന്നത് ഇങ്ങനെ : സംഭവം നടന്നതിന്റെ തലേദിവസം ലൊക്കേഷനില്‍ നിന്നും ഞാന്‍ തിരിച്ചു വന്നപ്പോള്‍ സലിം വില്ലയിലെ എന്റെ മുറി തുറന്നു കിടക്കുകയായിരുന്നു. കുറെ സാധനങ്ങള്‍ അവിടെ നിന്നും കാണാതാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു ഞാന്‍ വില്ലയുടെ ഉടമസ്ഥരുമായി പ്രശ്നങ്ങള്‍ ഉണ്ടായി. അതിനുശേഷം ഈ വില്ലയുടെ ഉടമയും കുറച്ചു ഗുണ്ടകളും എന്റെ മുറിയില്‍ കയറി എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തന്റെ ശക്തമായ ചെറുത്തുനില്‍പിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതിനാല്‍ അവര്‍ പിന്തിരിയുകയായിരുന്നു.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍കക്ഷിയാക്കിയാണ് ജൂലി പരാതി നല്‍കിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. സലിം വില്ലയില്‍ സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നിസ്സഹായരായ സ്ത്രീകള്‍ പരാതിപ്പെടാത്തതാണെന്നും പരാതിയില്‍ ജൂലി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ജൂലിക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ വി കെ പ്രകാശ് രംഗത്ത് വന്നിട്ടുണ്ട്. ജൂലിയെ ആരും മാനഭംഗപ്പെടുത്തിയിട്ടില്ല.അതേസമയം അവരെ ഈ ലൊക്കേഷനില്‍ നിന്നും പറഞ്ഞയച്ചത് അവര്‍ ഹോട്ടലില്‍ ചെന്ന് സ്ഥിരമായി മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അവര്‍ ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കി. ഒടുവില്‍ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു. ഫെഫ്കയില്‍ അവര്‍ക്ക് മെമ്പര്‍ഷിപ്പില്ലെന്ന് പറയുന്നു. ഇത്തരം ആളുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കരുതെന്നാണ് എന്റെ അഭിപ്രായമെന്നും വി കെ പ്രകാശ്‌ പറഞ്ഞു.അവര്‍ അവിടെ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ എത്രയാണെന്ന് അവിടെപോയി അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. സെറ്റിലെ ആരോട് വേണമെങ്കിലും ചോദിക്കാം. ഇത്രയും പ്രശ്‌നമുണ്ടാക്കിയിട്ടും അവര്‍ക്ക് സാലറിയും നല്‍കി മാന്യമായാണ് പറഞ്ഞുവിട്ടത്. എന്നിട്ടും അവര്‍ എന്തിനാണ് ഇങ്ങനെ ഒരു പരാതി കൊടുത്തത് എന്ന് മനസ്സിലാകുന്നില്ല. പ്രകാശ് കൂട്ടിച്ചേര്‍ത്തു.

സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കേസിലെ എതിര്‍കക്ഷിയുമായ ബാദുഷ പറയുന്നു. അസിസ്റ്റന്റ്‌സ് വഴി വിവരങ്ങളറിഞ്ഞിരുന്നു. പോലീസിനെ വിളിക്കേണ്ടി വരുമെന്ന് ഹോട്ടലുകാര്‍ പറഞ്ഞപ്പോള്‍ ആവശ്യമെങ്കില്‍ വിളിച്ചുകൊള്ളൂ എന്നു പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിവസമായിട്ടുപോലും അവരെ കൊണ്ടുപോകാന്‍ പിറ്റേന്ന് വാഹനം ഒരുക്കിയിരുന്നു. എറണാകുളത്ത് എത്തിയ ശേഷം അവര്‍ സുരക്ഷിതയായി എത്തി എന്നറിയിച്ച് വിളിക്കുകയും ചെയ്തതാണെനും ബാദുഷ പറഞ്ഞു.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ