
അതേസമയം കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നും, അയ്യപ്പന്മാര്‍ മല കയറാന്‍ കാനന പാത ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നാഗര്‍ കോവില്‍ കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍ കോവില്‍, കൊല്ലം-കന്യാകുമാരി മെമു ട്രെയിനും തിരുവനന്തപുരം നാഗര്‍ കോവില്‍ പാസഞ്ചറും റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു.
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ