
മഞ്ചേരിയിലെ സത്യസരണിയില്‍ ഒട്ടേറെ പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തെ സമാനമായ 11 കേസുകളില്‍ ഏഴു പേരും സത്യസരണിയിലൂടെയാണ് മതംമാറിയിരിക്കുന്നതെന്നും എന്‍.ഐ.എ വ്യക്തമാക്കി. എന്‍.ഐ.എയുടെ കണ്ടെത്തല്‍ ഗുരുതരമാണെന്നും അനുവദിച്ചാല്‍ വ്യക്തമാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളസിറ്റര്‍ ജനറല്‍ മനീന്ദ്രന്‍ സിംഗ് അറിയിച്ചു.
വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും ഹാദിയയുടെ നിലപാടും ഇന്ന് കോടതി ആരായും.കപില്‍ സിബല്‍ ആണ് ഷെഫിന്‍ ജഹാനു വേണ്ടി വാദം നടത്തുന്നത്. നിലപാട് ഹാദിയയ്ക്ക് വിടുക. 24 വയസ്സുള്ള പെണ്‍കുട്ടിക്ക് അതിനുള്ള അവകാശമുണ്ട്. അശോകന്റെയും എന്‍.ഐ.എയുടെയും നിലപാടുകള്‍ വര്‍ഗീയപരമെന്നും കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ചത്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ