
കോട്ടയത്തെ നഴ്‌സിംഗ് സമരം തകര്‍ക്കാനായി കോട്ടയത്തുള്ള അര്‍ക്കാഡിയ ഹോട്ടലില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ മാസം 20 ലക്ഷം രൂപ വീതംമാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയിരുന്നു. ഒരു കാരണവശാലും നഴ്‌സുമാരെ സര്‍വ്വീസില്‍ തിരിച്ചെടുക്കരുത് എന്നായിരുന്നു അസോസിയേഷന്റെ മനോഭാവം. അവസാനം സര്‍ക്കാരും ലേബര്‍ കമ്മീഷ്ണറും നഴ്‌സുമാരെ തിരിച്ചെടുക്കണം എന്ന വാദത്തില്‍ ഉറച്ച് നിന്നതോടെയാണ്. മാനേജ്‌മെന്റിന് വഴങ്ങേണ്ടിവന്നത്. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് മുഴുവന്‍പേരും ഡിസംബര്‍ 31ന് രാജിവെക്കും എന്ന് പ്രഖ്യാപിച്ചത് മാനേജ്‌മെന്റ് അസോസിയേഷനും, ആശുപത്രി മാനേജ്‌മെന്റിനും കനത്ത പ്രഹരമായി 260 നഴ്‌സുമാരില്‍ 56 പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത് എന്നതുകൊണ്ട് തിരിച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകും എന്നത്‌കൊണ്ടാണ് അത്തരത്തില്‍ ജോലി രാജി വെക്കാന്‍ കാരണമെന്ന് സമരത്തിലിരുന്ന നഴ്‌സുമാര്‍ പറയുന്നു.
കോട്ടയത്തെ ഒരു പ്രമുഖ ആശുപത്രി സമരംചെയ്ത നഴ്‌സുമാര്‍ക്ക് ജനുവരി മുതല്‍ ജോലി നല്‍കാമെന്ന് നഴ്‌സിംഗ് സംഘടനയ്ക്ക് ഉറപ്പ് നല്‍കിയതോടുകൂടി മാനേജ്‌മെന്റുകള്‍ക്കുള്ളിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായി.
ഇതിനെ തുടര്‍ന്നാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‍സിയെ നഴ്‌സിംഗ് സംഘടനയെ തകര്‍ക്കാന്‍ 3 കോടി രൂപയ്ക്ക് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പുതിയ ശമ്പള പരിഷ്‌കരണം ഫെബ്രുവരി അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നിരിക്കെ 2017 ഒക്‌ടോബര്‍ 1 മുതലുള്ള മുന്‍കാല്യ പ്രാബല്യം അടക്കം വലിയ സാമ്പത്തിക ബാധ്യതതങ്ങള്‍ക്കുണ്ടാകുമെന്ന കണക്കുകൂട്ടലാണ്.
ആശുപത്രി മാനേജ്‌മെന്റുകളെ ഇത്തരം പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
നഴ്‌സിംഗ് സംഘടനയായ യു.എന്‍.എ ക്ക് ജനസമൂഹത്തില്‍ നിന്നും ലഭിക്കുന്ന വലിയ പിന്തുണ യഥാര്‍ത്ഥത്തില്‍ മാനേജ്‌മെന്റ് അസോസിയേഷനെ ഞെട്ടിച്ചിരിക്കുകയാണ്. യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്‍തുണയില്ലാതെ ഇവര്‍ ദിനംതോറും വളര്‍ന്ന് വരുന്നത് തങ്ങളുടെ ബിസിനസ്സില്‍ വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ വിലയിരുത്തുന്നത്. മാത്രമല്ല രോഗികളുടെമേല്‍ അടിച്ചേല്‍പിക്കുന്ന ചാര്‍ജ്ജ് വര്‍ദ്ധനയും നഴ്‌സിംഗ് ചാര്‍ജ്ജുകളും ആരോഗ്യമേഖലയിലെ അനാരോഗ്യ പ്രവണതകള്‍ പൊതുസമൂഹത്തിലേക്ക് എത്തിയത് നഴ്‌സിംഗ് മേഖലയില്‍ സംഘടന ഉണ്ടായതോടുകൂടിയാണെന്ന് അവര്‍ വിലയിരുത്തുന്നു. ആദ്യഘട്ടത്തില്‍ രാഷ്ട്രീയ സംഘടനകളെ സ്വാഗതം ചെയ്യണമെന്ന അഭിപ്രായം മാനേജ്‌മെന്റ് അസോസിയേഷനില്‍ ഉണ്ടായെങ്കിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നഴ്‌സിംഗ് സംഘടനയോടുള്ള താല്‍പര്യം ഭാവിയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നും സ്വതന്ത്ര സംഘടനയ്ക്ക് ഏത് നിമിഷവുംരാഷ്ട്രീയ സ്വഭാവം കൈവരിക്കാമെന്ന നിലയുള്ളതിനാലും ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും അവരെ ഏറ്റെടുക്കാന്‍ തയ്യാറാകുമെന്ന വിലയിരുത്തല്‍ അത്തരം നിര്‍ദ്ദേശത്തെ ഭൂരപക്ഷം എതിര്‍ത്തു.
ആശുപത്രി മേഖല ട്രേഡ് യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത വിധമാക്കി മാറ്റണമെന്നുള്ള നിര്‍ദ്ദേശമാണ് പി.ആര്‍. ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. മത-സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുകാണ്ടുള്ള വര്‍ഗ്ഗീയ പ്രചാരണംസോഷ്യല്‍ മീഡിയയിലൂടെ ശക്തമാകുന്നതോടൊപ്പം സാമ്പത്തിക ആരോപണങ്ങളും മറ്റു വ്യാജ ആരോപണങ്ങളും ഉന്നയിച്ച് നഴ്‌സിംഗ് സംഘടനയെ പിന്തുണക്കുന്നചെറിയ ഒരു വിഭാഗത്തെയെങ്കിലും എതിരാക്കാമെന്നാണ് മാനേജ്‌മെന്റുകള്‍ കണക്ക് കൂട്ടുന്നത് പരമാവധി ഓണ്‍ലൈന്‍ പത്രങ്ങളെ ഇതിനായി കൂട്ടുപിടിച്ച് അസത്യമായ വാര്‍ത്തകള്‍ക്ക് പ്രചാരണം നല്‍കുന്നതോടെപ്രവാസി നഴ്‌സിംഗ് സമൂഹം നല്‍കുന്ന പിന്‍തുണയും പ്രവാസികളായ നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാരെയും കുടുംബാംഗങ്ങളെയും എതിരാക്കാമെന്നാണ് ഇവര്‍ കരുതുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ അസോസിയേഷന്‍ നല്‍കിയ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഫലം കണ്ടില്ലെന്നും, സ്‌പെഷ്യല്‍ ബ്രാഞ്ചുകളും രഹസ്യാന്വേഷണ ഏജന്‍സികളും നഴ്‌സിംഗ് സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതോടെ മാനേജ്‌മെന്റുകളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയടക്കം തള്ളി. കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ സമ്മര്‍ദ്ദത്തിലാക്കാനും, സോഷ്യല്‍ മീഡിയയില്‍ നില്‍ക്കുന്ന നഴ്‌സിംഗ് അനുകൂലമായ ട്രെന്റ് അവസാനിക്കുന്നതോടെ മറ്റ് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് അന്വേഷണം പ്രഖ്യാപിച്ച് ആരോപണങ്ങള്‍ക്ക് ശക്തികൂട്ടാമെന്നും ഇവര്‍കരുതുന്നു. ഏത് അന്വേഷണത്തെയും ഏത് ഏജന്‍സികളേയുംകൊണ്ട് അന്വേഷിച്ചാലുംഅതിനെ സ്വാഗതം ചെയ്യുമെന്നുള്ള അവര്‍ത്തിച്ചുള്ള നിലപാട് മാനേജ്‌മെന്റുകളെ കുഴയ്ക്കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ പെണ്‍പിളൈ ഒരുമയുടെ സമരത്തെ തകര്‍ത്ത പോലെ നഴ്‌സിംഗ് മുന്നേറ്റത്തേയും തകര്‍ക്കാമെന്ന് മാനേജ്‌മെന്റുകള്‍സ്വപ്നം കാണുമ്പേള്‍ അതിന് വേണ്ടി തീവ്ര മത-വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച് അവര്‍ക്ക് സാമ്പത്തിക സഹായംപോലും നല്‍കുമ്പോള്‍ ആരുടേയും തണലില്ലാതെ സ്വതന്ത്രമായി ; ആരോഗ്യഗംഗത്തെ ജീവനക്കാര്‍ക്ക് അടിമത്വത്തില്‍ നിന്നും മോചനം നല്‍കി മുഖ്യധാരയിലേക്ക് ജീവനക്കാരെ കൊണ്ടുവന്ന നഴ്‌സിംഗ് സംഘടനയ്ക്ക് ഈ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ കഴിയുമോ എന്ന് രാഷ്ട്രീയ കേരളവും നിരീക്ഷകരും ഉറ്റുനോക്കുന്നു
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ