
എല്‍.ഡി.എഫിനൊപ്പമുള്ള ജെ.ഡി.എസുമായി ലയിച്ച് പഴയ സോഷ്യലിസ്റ്റ് ജനതാദള്‍ ശക്തിപ്പെടുത്താനാണ് ശ്രമം. എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കി.
നിലവില്‍ യു.ഡി.എഫ് ഭാഗമാണ് ജെ.ഡി.യു. ഇടതുമുന്നണിയിലേക്ക് പോകുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. എല്‍.ഡി.എഫില്‍ എത്തുന്നതോടെ വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കും. ഡിസംബര്‍ 15നകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്ഥിതി അതീവ പ്രശ്‌നത്തിലാണെന്നും നീതീഷിന്റെ പാര്‍ട്ടിയുടെ എം.പിയായി തുടരാന്‍ കഴിയില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി കഴിഞ്ഞു. എം.പി സ്ഥാനം രാജിവയ്ക്കുന്നത് സാങ്കേതികമായ പ്രശ്‌നം മാത്രമാണെന്നും നീതിഷ് കുമാറിന്റെ എം.പിയായി തുടരില്ലെന്നും വീരേന്ദ്രകുമാര്‍ കോഴിക്കോട് വ്യക്തമാക്കി.
കെ.കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരുമായി സംസാരിച്ചു. മാത്യൂ ടി.തോമസുമായി ചര്‍ച്ച നടന്നിട്ടില്ല. പാര്‍ട്ടി സംസ്ഥാന സമിതി ഉടന്‍ ചേരും. ജെ.ഡി.എസുമായി ലയനത്തിന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് പോയതോടെ ശരത് യാദവ് പക്ഷത്തിനൊപ്പമായിരുന്നു വീരേന്ദ്രകുമാര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ചിഹ്നം കൂടി നിതീഷ് കുമാര്‍ കൊണ്ടുപോയതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് ത്രിശങ്കുവില്‍ ആയിരുന്നു. ശരത് യാദവും പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയതോടെയാണ് എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച് എല്‍.ഡി.എഫില്‍ തിരിച്ചെത്താന്‍ വീരേന്ദ്രകുമാറും ശ്രമം ശക്തമാക്കിയത്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ