വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം; അഞ്ച്​ വിദ്യാർഥിനികള്‍ അറസ്​റ്റിൽ

കോഴിക്കോട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിശീലനത്തിന്റെ  ഭാ​ഗ​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി​യ സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​ക​ളാ​യ അ​ഞ്ച്  പെ​ൺ​കു​ട്ടി​ക​ളെ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ആ​ല​പ്പു​ഴ മു​ള​ക്ക​ഴ ശാ​ലു (19), നെ​ടു​മ​ങ്ങാ​ട് നെ​ട്ട​ര​ക്കോ​ണം വൈ​ഷ്ണ​വി (19), തി​രു​വ​ല്ല നീ​തു എ​ലി​സ​ബ​ത്ത് അ​ല​ക്‌​സ് (19), ഓ​യൂ​ർ ഷൈ​ജ (19), തി​രു​വ​ല്ല കാ​ര​ക്ക​ൽ ആ​തി​ര (19) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. തിരുവനന്തപുരം ഐ പി എം എസ് കോളേജിലെ വിദ്യാര്‍ഥിനിയായ ആതിരയാണ് കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ട്രെയിനിംഗ് ആവശ്യാര്‍ത്ഥം വന്നപ്പോള്‍ നൂ​ഹ്​​മാ​ൻ ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ നി​ന്ന് ചാ​ടി​യ​ത്.  അ​റ​സ്​​റ്റി​ലാ​യ​വ​െ​​ര മ​ഞ്ചേ​രി​യി​ലെ സ്‌​പെ​ഷ​ൽ എ​സ്.​സി./​എ​സ്.​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സ​ഹ​പാ​ഠി​ക​ൾ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ന​ട​ത്തു​ക​യും പ​ട്ടി​ക​ജാ​തി​ക്കാ​രി എ​ന്ന നി​ല​യി​ൽ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​താ​യി ആ​തി​ര മൊ​ഴി ന​ൽ​കി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യും റോ​ഡി​ലെ​യും ലോ​ഡ്ജി​ലേ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ, മൊ​ബൈ​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്​​റ്റ്.

 മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ, സ​തീ​ശ​ൻ, ഷൈ​ജു, അ​ഹ​മ്മ​ദ് കു​ട്ടി തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്.



COURTESY : MADHYAMAM
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ